രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷിതത്വം ആശങ്കയിൽ ; നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹരിയാനയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ മുസ്‍ലിം വിരുദ്ധ വംശഹത്യയെ നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ് അപലപിച്ചു. ക്രമസമാധാനപാലനത്തിലെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ തുറന്നുകാട്ടുന്നതെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സുഹൈബ് സി.ടി പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷിതത്വം ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ മസ്ജിദിനു തീവെക്കുകയും ഇമാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം ഇമാമിന്റെയും മറ്റുള്ളവരുടെയും കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും ജോലിയും നൽകണമെന്നും ആവശ്യപ്പെട്ടു.

മുംബൈയിൽ ട്രെയിനിൽ ഒരു സഹ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് മുസ്‍ലിം യാത്രക്കാരെ ആർ.പി.എഫ് ജവാന്റെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അദ്ദേഹം നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. മുസ്‍ലിം പേരുള്ള യാത്രക്കാരെ മൂന്ന് വ്യത്യസ്ത ബോഗികളിൽ കയറി കൊലപ്പെടുത്തുകയും സംഘ് പ്രത്യയശാസ്ത്രത്തെ പിന്തുണച്ച് മൊഴി നൽകുകയും ചെയ്യുന്നത് പ്രതിയുടെ മാനസികനിലയാണ് തെളിയിക്കുന്നതെന്ന് സുഹൈബ് സി.ടി പറഞ്ഞു. മാത്രമല്ല മോദിയെയും യോഗിയെയും പോലുള്ളവർക്ക് വോട്ട് ചെയ്യാതിരിക്കുന്നതിന്റെ അനന്തരഫലം ഭീകരമാകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സംഘപരിവാർ അടിച്ചേൽപ്പിക്കുന്ന തീവ്രമായ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണ്. തീവണ്ടിയിൽ കൊല്ലപ്പെട്ട മുസ്‍ലിം യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കുറ്റാരോപിതനായ കോൺസ്റ്റബിളിന് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുറ്റാരോപിതർക്കെതിരെയും വ്യാജ വാർത്ത പ്രചരിപ്പിച്ച് വർഗീയവൽക്കരിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. സംഘർഷ ബാധിത പ്രദേശനങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും സുഹൈബ് സി.ടി സർക്കാരിനോട് ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...