കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി ; മാവിന്‍കൊമ്പില്‍ പിടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി. ഇന്ന് പുലർച്ചെ കുറ്റിക്കാട്ടൂർ കണിയാത്ത് പാലത്തിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. പ്രദേശത്ത് രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് പാലത്തിന് മുകളിലൂടെ ശക്തമായി വെള്ളം ഒഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളത്തിന്റെ ഒഴുക്കിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സമീപത്തെ തോട്ടിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവർ സമയോചിതമായി വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കോണ്‍ക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷയാണ് തോട്ടിലേക്ക് മറിഞ്ഞത്. മാമ്പുഴയില്‍ നിന്ന് വരുന്ന ഈ തോട്ടില്‍ ജലനിരപ്പും ഒഴുക്കും വളരെ കൂടുതലായിരുന്നു. പുലര്‍ച്ചെ ശക്തമായ മഴയും ഉണ്ടായിരുന്നു. തോടിന് കൈവരി ഇല്ലാത്തതും അപകടത്തിന് കാരണമായി. റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത വിധം വെള്ളം കയറിയ അവസ്ഥയായിരുന്നു.

ഓട്ടോറിക്ഷ ഓടിച്ചിരുന്ന കണിയാത്ത് സ്വദേശി ജോഷി അത്ഭുതകരമായി രക്ഷപ്പെട്ടു. മാവിന്‍കൊമ്പില്‍ പിടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്. സാരമായ പരിക്കുകള്‍ ഒന്നുമില്ല. ഓട്ടോയില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നെങ്കിലും ആളപായം ഇല്ലാത്തതിനാല്‍ അവര്‍ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാട് സംഭവിച്ചു. മഴ ശക്തമായ സാഹചര്യത്തിൽ വെള്ളക്കെട്ടുള്ള റോഡുകളിലൂടെയും പാലങ്ങളിലൂടെയും യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...