കട ഉടമ അപകടത്തിൽപ്പെട്ടെന്ന് തെറ്റിധരിപ്പിച്ച് സ്ഥാപനത്തിലെത്തി പണം തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : കടയുടമ അപകടത്തിൽപ്പെട്ടെന്ന് തെറ്റിധരിപ്പിച്ച് സ്ഥാപനത്തിലെത്തി പണം തട്ടിയെടുത്തു.കഴിഞ്ഞ ദിവസം അങ്ങാടി പേട്ടയിൽ പ്രവർത്തിക്കുന്ന തൃക്കോമല സ്വദേശി ജസീമിൻ്റെ ‘നിസാര’ ടെക്സ്റ്റയിൻസിലെത്തിയാണ് മധ്യവയകൻ പണം തട്ടിയത്. പണം തട്ടിയെടുത്തെന്ന് സംശയിക്കുന്നയാളുടെ ചിത്രം കടയിലെ സി.സി.ടി വി യിൽ തെളിഞ്ഞിരുന്നു. ജെസിം സ്കൂളിൽ കുട്ടികളെ കൊണ്ടു പോകുന്ന വഴി അപകടത്തിൽപ്പെട്ട് ആശുപത്രിയിലാണെന്നും രൂപ തന്നു വിടണമെന്നുമാണ് കടയിൽ നിന്ന് ലേഡീസ്റ്റാഫിനോട് ഇയാള്‍ പറഞ്ഞത്. കടയിൽ വച്ച് ജെസീമിനെ വിളിക്കുകയാണെന്ന് പറഞ്ഞ് അഭിയനയിച്ചും കാണിച്ചു. ഇത് കേട്ട ജീവനക്കാരി രണ്ടായിരം രൂപ എടുത്ത് ഏൽപിച്ചതോടെ വിരുതൻ വേഗം സ്ഥലം വിട്ടു . പിന്നീട് അന്വേഷണത്തിലാണ് സംഭവം തട്ടിപ്പാണെന്ന് ബോധ്യമായത്. ഇതോടെ ഇത് സംബന്ധിച്ച് റാന്നി പോലീസ് സ്റ്റേഷനിൽ ജെസിം പരാതി നൽകി. ഇയാള്‍ ഇത്തരത്തില്‍ പലയിടത്തും തട്ടിപ്പ് നടത്തിയതായും കീഴ് വായ്പ്പൂര് സ്റ്റേഷനില്‍ തട്ടിപ്പിന് കേസുണ്ടെന്നും പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...