ഡ്രൈവര്‍മാരുടെ ക്ഷാമം അതിരൂക്ഷം ; പിന്നാലെ സ്വിഫ്റ്റ് ഡ്രൈവര്‍മാരെ കടമെടുത്ത് കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിരമിക്കല്‍, അച്ചടക്ക നടപടി, സ്ഥലംമാറ്റം തുടങ്ങി പലവഴികളിലൂടെ ഡ്രൈവര്‍മാരുടെ എണ്ണം കുറഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി.യില്‍ പ്രതിസന്ധി. സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. ബസുകളിലേക്ക് നിയോഗിച്ചുതുടങ്ങി. കൊട്ടാരക്കര, അടൂര്‍ ഡിപ്പോകളില്‍ തുടങ്ങിയ ഈ സംവിധാനം സംസ്ഥാന വ്യാപകമാക്കാനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ഷാമംമൂലം ഒട്ടുമിക്ക ഡിപ്പോകളിലും ട്രിപ്പ് മുടക്കം പതിവായതോടെയാണ് സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചത്. മേയില്‍ 274 ഡ്രൈവര്‍മാര്‍ കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചു. ബ്രെത്തലൈസറില്‍ പിടിവീണ് 150-ലേറെ ഡ്രൈവര്‍മാര്‍ സസ്‌പെന്‍ഷനിലാണ്.

അടുത്തകാലത്ത് നടത്തിയ സ്ഥലംമാറ്റം, നേരത്തേതന്നെ ഒട്ടേറെ ഡിപ്പോകളില്‍ ഡ്രൈവര്‍ ക്ഷാമത്തിനു കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ഉത്തരവിറക്കാതെ സ്വിഫ്റ്റ് ഡ്രൈവര്‍മാരെ കെ.എസ്.ആര്‍.ടി.സി. ബസുകളിലേക്ക് നിയോഗിച്ചത്. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ നിരക്കില്‍ താത്കാലികാടിസ്ഥാനത്തിലുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെയാണ് സ്വിഫ്റ്റ് ബസുകളിലേക്ക് ജോലിക്കെടുത്തത്. മൂവായിരത്തിലേറെ വരുന്ന ഇവരില്‍നിന്ന് ഒരുവിഭാഗത്തെ കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകളിലേക്ക് നിയോഗിക്കാനാണ് ഇപ്പോഴത്തെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...