ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ മൂന്നാം തവണയും പാമ്പിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ മൂന്നാം തവണയും പാമ്പിനെ കണ്ടെത്തി. ഇന്ന് രണ്ട് തവണയാണ് സെക്രട്ടറിയേറ്റിൽ പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജലവിഭവ വകുപ്പ് ഓഫീസിന് സമീപമാണ് ഇന്ന് വീണ്ടും പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ പത്തേകാലോടെ ഒരു പാമ്പിനെ ജീവനക്കാർ അടിച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പ് ജീവനക്കാരെത്തി പാമ്പിനെ പിടിച്ചു. സെക്രട്ടറിയേറ്റിൽ ഒരു ദിവസം രണ്ട് പ്രാവശ്യം പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി പടർത്തി. രണ്ട് ദിവസം മുമ്പ് ജലവിഭവ വകുപ്പ് ഓഫീസിന് സമീപം പാമ്പിനെ കണ്ടിരുന്നു. ജീവനക്കാർ ഉപയോഗിക്കുന്ന വാഷ് ബെയ്സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്. ജീവനക്കാർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും അന്ന് കഴിഞ്ഞില്ല. ഇന്ന് രാവിലെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിന് സമീപം കണ്ടെത്തിയ പാമ്പിനെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എത്തിയ ചേർന്ന് തല്ലി കൊന്നു. ഇന്ന് രാവിലെ കണ്ട പാമ്പ് കഴിഞ്ഞ ദിവസം കണ്ട അതേ പാമ്പായിരിക്കുമെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് ഉച്ചയോടെ വീണ്ടും പാമ്പിനെ കണ്ടത്. ഈ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി മാറ്റി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...