അമ്മയെ കത്തിച്ചു കൊന്ന മകൻ മകളെ പീഡിപ്പിച്ച കേസിൽ ശിക്ഷയനുഭവിച്ചയാൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വെളളറടയിൽ അമ്മയെ വീട്ടിനുള്ളിൽ തീകൊളുത്തി കൊന്ന മകൻ മകളെ പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷയനുഭവിച്ചയാളെന്ന് പോലീസ്. ഇന്ന് രാവിലെയാണ് മകൻ അമ്മയെ തീകൊളുത്തിക്കൊന്നത്. കാറ്റാടി സ്വദേശി നളിനി (60) ആണ് മരിച്ചത്. സംഭവത്തിൽ മയക്കുമരുന്നിന് അടിമയായ മകൻ മോസസ് ബിബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇളയമകൻ ജയൻ ജേക്കബ് അമ്മക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. അമ്മയുടെ കാൽ മാത്രമാണ് സംഭവ സ്ഥലത്തു നിന്ന് ലഭിച്ചത്. മറ്റ് ശരീര ഭാഗങ്ങൾ പൂർണമായും കത്തി നശിച്ച നിലയിലായിരുന്നു. പ്രതി മോസസ് സ്ഥിരം കഞ്ചാവ് ഉപയോഗിച്ചു അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇളയമകൻ പറയുന്നു.

കൊല്ലപ്പെട്ട നളിനിയും മകൻ മോസസ് ബിബിനും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. പലപ്പോഴും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ട്. ഇന്നലെ രാത്രിയിലും പണമിടപാടിനെ ചൊല്ലി പ്രശ്നങ്ങളുണ്ടായി. തുടർന്നാണ് രാവിലെ മോസസ് ബിബിൻ അമ്മയെ കൊന്നത്. നളിനിയുടെ രണ്ട് കാലുകളും സാരി ഉപയോഗിച്ച് കെട്ടിയിട്ട ശേഷം ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. കാല് ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണമായും കത്തിക്കരിഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തിയത്. പോലീസും നാട്ടുകാരും എത്തുമ്പോഴും സംഭവം നടന്ന മുറിക്കുള്ളിൽ തന്നെയായിരുന്നു പ്രതി. ആദ്യം ആരേയും അകത്തേക്ക് കടക്കാൻ ഇയാൾ അനുവദിച്ചിച്ചില്ല. സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നയാളാണ് മോസസ് എന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...

ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗത പാത നിർണ്ണയം ; ഇറാനും ഒമാനും തമ്മിൽ സുപ്രധാന...

0
ടെഹ്‌റാൻ : ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള...

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...