പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനം മുരടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പത്തനംതിട്ട നഗരസഭാ 24-ാം വാര്‍ഡ് വലഞ്ചുഴിയിലെ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാമ്പത്തിക വര്‍ഷം വാര്‍ഡുകളുടെ വികസനത്തിനായി പ്ലാന്‍ ഫണ്ടോ മറ്റ് ഫണ്ടുകളോ ഇല്ലാത്ത അവസ്ഥയാണ് പത്തനംതിട്ട ഉള്‍പ്പെടെയുള്ള നഗരസഭകളിലെന്നും ഇത് വികസന പ്രവര്‍ത്തനങ്ങളെയാകെ അട്ടിമറിക്കുമെന്നും ഇതിന് അടിയന്തിര പരിഹാരം സര്‍ക്കാര്‍ ചെയ്യണമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. കുടുംബ സംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
വാര്‍ഡ് പ്രസിഡന്റ് വൃജഭൂഷണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, അജിത് മണ്ണില്‍, ബൂത്ത് പ്രസിഡന്റ് ഹനീഫ ഇടതുണ്ടില്‍, യൂസഫ് വലഞ്ചുഴി, ഷാജി ഇടതുണ്ടില്‍, ശ്രീദേവി എം.കെ, ഷീജ യൂസഫ്, ജ്യോതി ഉദയന്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ഷെറീഫ് മുഹമ്മദ്, ഷൈജു ഇസ്മായില്‍, അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.