മൊഴിയെടുപ്പ് പോലും പൂർത്തിയാക്കിയില്ല ; ബാർ കോഴയിൽ റിപ്പോർട്ട്‌ സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ തുടങ്ങിയിട്ടും ബാർ കോഴ വിവാദത്തിൽ റിപ്പോർട്ട്‌ സമർപ്പിക്കാതെ ക്രൈം ബ്രാഞ്ച്. ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് പൂർത്തിയാകാൻ സമയമെടുക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിശദീകരണം. കെട്ടിടം വാങ്ങാൻ പിരിവെടുത്തതിന്‍റെ രേഖകളും ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല. പുതിയ ബാർ കോഴ വിവാദം അന്വേഷിച്ച് നിയമസഭ ആരംഭിക്കും മുൻപ് റിപ്പോർട്ട്‌ സമർപ്പിക്കാനെത്തിയ ക്രൈം ബ്രാഞ്ച് സംഘമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട മാറ്റത്തിന് പണപ്പരിവ് നൽകിയിട്ടില്ലെന്ന ബാറുടമകളുടെ മൊഴികൾ വന്നതോടെ ശബ്ദസന്ദേശം ചോർന്നതിലെ ഗൂഢാലോചന അന്വേഷിക്കാമെന്നായി ക്രൈംബ്രാഞ്ച്. എന്നാൽ ബാറുടമകളുടെ സംഘടനാ നേതാക്കളുടെ മൊഴിയെടുപ്പ് പോലും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പണപ്പിരിവ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിടം വാങ്ങാനെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്‍റും ശബ്ദസന്ദേശം ഗ്രൂപ്പിലിട്ടയാളുമായ അനിമോന്‍റെ മൊഴിമാറ്റം.

മൊഴി ഇങ്ങനെയാണെങ്കിലും സംശയം പിന്നെയും ബാക്കിയാണ്. പരോപകാരത്തിന് പണമെന്ന് എന്തിന് പറഞ്ഞുവെന്നാണ് ചോദ്യം. ഇതിന് സംഘടനാ പ്രസിഡന്‍റുമായുള്ള വ്യക്തിവിരോധമെന്നാണ് അനിമോന്‍റെ മറുപടി. ഈ മൊഴി സാധൂകരിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല. ഓരോ ബാര്‍ ഉടമകളില്‍ നിന്നും കെട്ടിടത്തിന് പിരിവെടുത്തതിന്‍റെ രേഖകളൊന്നും ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായിട്ടുമില്ല. പിരിവ് ബാങ്ക് വഴിയല്ലാത്തിനാൽ രേഖ കണ്ടെത്തുകയും എളുപ്പമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ വിലയിരുത്തൽ. ഇതുവരെ പരിശോധിച്ച ഫോണ്‍വിളി വിശദാംശങ്ങളിൽ നിന്ന് അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. മദ്യനയത്തിൽ ഉദ്യോഗസ്ഥ തലത്തിൽ പ്രാഥമിക ചർച്ചകള്‍ നടന്നിട്ടുണ്ട്. അതിനാൽ ഉദ്യോഗസ്ഥരുടേതുള്‍പ്പടെ മൊഴിയെല്ലാം പൂർത്തിയാക്കുമ്പോള്‍ സമയമെടുക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതിനിടെയാണ് പ്രതിപക്ഷം വിഷയത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...