കോഴിക്കോട്: കോഴിക്കോട് റെയിൽവെ ട്രാക്കിൽ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ തെറ്റ് ഏറ്റു പറഞ്ഞ് വിദ്യാർത്ഥികൾ. ആർപിഎഫ് നിർദ്ദേശ പ്രകാരമാണ് നടപടി. കോഴിക്കോട് സിഎച്ച് ഫ്ലൈ ഓവറിന് താഴെ റെയിൽവേ ട്രാക്കിൽ ഫോട്ടോ ഷൂട്ട് നടത്തിയ എട്ട് വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. റെയിൽവേ ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട്ടെ സിഎച്ച് ഓവർ ബ്രിഡ്‌ജിന് താഴെയായാണ് പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ പതിവായി ഫോട്ടോ ഷൂട്ടിനെത്തുന്നത്. നാട്ടുകാർ വിലക്കിയിട്ടും ഇത് തുടർന്നിരുന്നു. മുൻപ് ഇത്തരത്തിലെ ഫോട്ടോഷൂട്ടുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ പോലീസും റെയിൽവേ സംരക്ഷണ സേനയും ഇതൊഴിവാക്കണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇതിന് വിലകൽപ്പിക്കാതെ പതിവായി ഫോട്ടോഷൂട്ട് നടത്തുന്നുവെന്നായിരുന്നു നാട്ടുകാരുടെ പരാതി. ട്രെയിൻ നിരന്തരം കടന്നുപോകുന്ന സ്ഥലമായതിനാൽ അപകടസാധ്യത കൂടുതലാണെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























