വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ വൻതോതിൽ പേരുകൾ നീക്കം ചെയ്തത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദത്തിൽ നിർണായക ഇടപെടലുമായി സുപ്രിംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ വൻതോതിൽ പേരുകൾ നീക്കം ചെയ്തത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദത്തിൽ നിർണായക ഇടപെടലുമായി സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട് പുതിയ ഹർജികൾ സമർപ്പിക്കാൻ മുഖ്യമന്ത്രി മമത ബാനർജിക്കും മറ്റ് ഹരജിക്കാർക്കും കോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തത് തെരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് ബാധിച്ചുവെന്ന് തൃണമൂൽ കോൺഗ്രസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും എംപിയുമായ കല്യാൺ ബാനർജി വാദിച്ചു.

31 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത വോട്ടുകളുടെ എണ്ണത്തേക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് സ്ഥാനാർഥികൾ പരാജയപ്പെട്ടത് എന്ന് കല്യാൺ ബാനർജി ചൂണ്ടിക്കാട്ടി. ഒരു മണ്ഡലത്തിൽ ടിഎംസി സ്ഥാനാർഥി 862 വോട്ടിന് തോറ്റപ്പോൾ, അവിടെ 5,000-ത്തിലധികം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാനത്ത് ബിജെപിയും ടിഎംസിയും തമ്മിലുള്ള ആകെ വോട്ട് വ്യത്യാസം 32 ലക്ഷമാണ്. എന്നാൽ ഒഴിവാക്കിയ വോട്ടുകൾക്കെതിരായ അപ്പീലുകൾ 35 ലക്ഷത്തിന് മുകളിലാണ്. അപ്പീലുകൾ തീർപ്പാക്കാൻ നിലവിലെ വേഗതയിൽ നാല് വർഷത്തോളം എടുത്തേക്കുമെന്ന് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി കോടതിയെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...