സ്ത്രീകളുടെ വസ്ത്രം അഴിക്കുന്നത് പീഡനശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന അലഹബാദ് ഹൈകോടതിയുടെ വിധി റദ്ദാക്കി സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സ്ത്രീകളുടെ വസ്ത്രം അഴിക്കുന്നത് പീഡനശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന അലഹബാദ് ഹൈകോടതിയുടെ വിവാദ വിധി സുപ്രീംകോടതി റദ്ദാക്കി. ഇത്തരം പ്രവൃത്തികൾ ബലാത്സംഗശ്രമമാണെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിവാദ ഹൈകോടതി വിധി റദ്ദാക്കിയത്. സ്ത്രീകളുടെ വസ്ത്രം അഴിക്കുന്നത് പീഡനശ്രമമല്ലെന്നും അപമാനം മാത്രമായി കാണാനേ കഴിയുകയുള്ളൂവെന്നുമാണ് അലഹബാദ് ഹൈകോടതിയുടെ ഉത്തരവിൽ പറയുന്നത്. 2025 മാർച്ച് 17നാണ് ഹൈകോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തെ തീവ്രത കുറഞ്ഞ കുറ്റകൃത്യമായി മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഉത്തരവിൽ പരാമർശിക്കുകയുണ്ടായി.

എന്നാൽ ഹൈകോടതി വിധിക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു. മുതിർന്ന അഭിഭാഷകയും ‘വീ ദ വിമന്‍’ എന്ന എന്‍.ജി.ഒയുടെ സ്ഥാപക പ്രസിഡന്‍റുമായ ശോഭ ഗുപ്ത നൽകിയ ഹരജിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം ലൈംഗിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ അനുകമ്പയും കരുണയും കാണിക്കണമെന്നും ജുഡീഷ‍്യൽ സംവിധാനത്തിൽ മാനുഷിക പരിഗണന അടങ്ങുന്ന മാർഗനിർദേശങ്ങൾ നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇതിനായി ദേശീയ ജുഡീഷ‍്യൽ അക്കാദമി ഡയറക്ടർ ജസ്റ്റിസ് അനിരുദ്ധ ബോസിന്‍റെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...