നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയും കെ എ പോൾ നൽകിയ ഹർജിയുമാണ് പരിഗണിക്കുക. നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എ പോൾ ഹർജി നൽകിയത്. കേസിൽ ഇടപെടുന്നതിൽ നിന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹർജിയിലുണ്ട്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി സൂചനയുണ്ടായിരുന്നു. മധ്യസ്ഥനെന്ന് അവകാശപ്പെട്ട കെ എ പോളിന്റെ ഇടപെടലിനെ തുടർന്നാണ് നീക്കം. നിമിഷപ്രിയയുടെ മോചനത്തിൽ കെ എ പോൾ നടത്തുന്ന നീക്കങ്ങളെ കേന്ദ്രസർക്കാർ തള്ളിപ്പറഞ്ഞിരുന്നു.

കെ എ പോളിന്റെ ഇടപെടലുമായി മുന്നോട്ട് പോകുമ്പോൾ ആക്ഷൻ കൗൺസിലിന്റെ പ്രസക്തി തന്നെ ഇല്ലാതാകുന്നതാണ്, അതുകൊണ്ടുതന്നെ ഇതിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആലോചനകൾ തുടരുകയാണെന്നും കൗൺസിൽ ഭാരവാഹികൾ അറിയിച്ചിരുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മോചനത്തിനായി കാത്തുകിടക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. തുടക്കം മുതൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിച്ചുവരുന്ന സംഘടനയാണിത്‌. നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേർന്ന സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പുതിയ തീരുമാനത്തിലേക്ക് എത്തിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചോദ്യ പേപ്പർ ചോർച്ച : ‘എൻടിഎ പിരിച്ചുവിടണം, ദേശീയ സാങ്കേതിക പരീക്ഷാ കമ്മീഷൻ രൂപീകരിക്കണം’...

0
ഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ സിബിഐ കുറ്റപത്രത്തിന് പിന്നാലെ...

ഏരൂർ എണ്ണപ്പനത്തോട്ടത്തിൽ മൂന്നുതവണ ഉഗ്രശബ്ദം മുഴങ്ങിമുഴങ്ങിയ സംഭവം ; പരിശോധന നടത്തി

0
ഏരൂർ : എണ്ണപ്പനത്തോട്ടത്തിൽ ഉഗ്രശബ്ദം കേട്ട സംഭവത്തിൽ ഖനന ഭൂവിജ്ഞാന വകുപ്പ്...

പോക്സോ കേസുകളിൽ 71% പ്രതികളും കുട്ടികളുടെ ബന്ധുക്കളും പരിചിതരും

0
തിരുവനന്തപുരം: സംസ്ഥാനത്തെ പോക്സോ കേസുകളിൽ 71 ശതമാനം പ്രതികളും കുട്ടികളുടെ പരിചിതരാണെന്ന്...

‘അവഗണനയിൽ നിരാശയുണ്ട്’ ; നിരാഹാരം അവസാനിപ്പിക്കാൻ രാഹുൽ ഒപ്പംനിന്നില്ലെന്ന് വാങ്ചുക്ക്

0
ന്യൂഡൽഹി : വിദ്യാർഥിപ്രക്ഷോഭത്തിനിടെ ജന്തർമന്തറിൽ താൻ നടത്തിയ 26 ദിവസത്തെ നിരാഹാരസമരം...