വാടകയ്ക്ക് എടുത്ത വാഹനങ്ങൾ പണയംവെച്ച് പണം തട്ടിയ പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: വാടകയ്ക്ക് എടുത്ത വാഹനങ്ങൾ പണയംവെച്ച് പണം തട്ടിയ പ്രതിയെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി ഉള്ളാടൻപറമ്പിൽ വിനോദ് (44) ആണ് അറസ്റ്റിലായത്. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും പേരിൽ വാഹനം വാടകയ്ക്കെടുത്തശേഷം ഉടമയുടെ അറിയിപ്പോ സമ്മതമോയില്ലാതെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലായി നാല് വാഹനങ്ങൾ പ്രതി പണയം വെച്ചതായാണ് പോലീസ് കണ്ടെത്തിയത്. ഇത്തരത്തിൽ വാഹനങ്ങള്‍ പണയം വെച്ച് ലക്ഷങ്ങളാണ് പ്രതി തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. വാഹനങ്ങൾ തിരികെ ലഭിക്കാതെ വന്ന ഉടമകൾ പെോലീസിൽ പരാതി നൽകുകയായിരുന്നു.

തുടര്‍ന്ന് ആലപ്പുഴ നോർത്ത് ഇൻസ്‌പെക്ടർ എം കെ രാജേഷ്, എസ്‌ഐമാരായ ജേക്കബ്, നൗഫൽ, എഎസ്ഐ നജീബ്, എസ്‌സിപിഒമാരായ ഷൈജു, വിനുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു പോലീസ് സംഘങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിൽ നാല് വാഹനങ്ങളും കണ്ടെത്തി. പ്രതി ഇത്തരത്തിൽ കൂടുതൽ വാഹനങ്ങൾ പണയം വെച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന കാര്യം അടക്കം പാോലീസ് അന്വേഷിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ സമാനമായ പരാതി ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങള്‍ തേടാനാണ് പോലീസ് നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

മിസൈൽ സാങ്കേതികവിദ്യ ഇനി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക അനുമതി നൽകി

0
ഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ മാറ്റത്തിന് കളമൊരുക്കിക്കൊണ്ട് മിസൈൽ സാങ്കേതികവിദ്യയും...