കൈനകരിയിൽ ആറുപങ്ക്, പരുത്തിവളവ് പാടശേഖരങ്ങളിൽ ഞായറാഴ്ചയോടെ മടകുത്തൽ പൂർത്തിയാകും

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : കൈനകരിയിൽ ആറുപങ്ക്, പരുത്തിവളവ് പാടശേഖരങ്ങളിൽ ഞായറാഴ്ചയോടെ മടകുത്തൽ പൂർത്തിയാകും. ആറുപങ്കിൽ 20 മീറ്റർ നീളത്തിലാണ് മട വീണത്. 25 മീറ്റർ നീളത്തിൽ മടകുത്തൽ പുരോഗമിക്കുന്നുണ്ട്. ഇവിടെ കുറ്റിയടിച്ച് ചെറ്റ വെക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച പൂർത്തിയായി. മൂന്നുദിവസം മട ഉറയ്ക്കാൻ സമയം നൽകും. തുടർന്ന് പമ്പിങ് തുടങ്ങാനാണ് പാടശേഖരസമിതിയുടെ തീരുമാനം. 50 കുതിരശക്തിയുള്ള നാലു മോട്ടോർ എട്ടുദിവസം തുടർച്ചയായി പ്രവർത്തിപ്പിച്ചാൽ കുറേ പ്രദേശത്തെ വെള്ളം വറ്റും.

പലസ്ഥലത്തും രണ്ടാംകൃഷി തുടങ്ങിയെങ്കിലും പല പടശേഖരങ്ങളിലും ചിങ്ങം ഒന്നിനാണ് വിതയ്ക്കാറ്. മടകുത്തൽ പൂർത്തിയായി വെള്ളം വറ്റിക്കഴിഞ്ഞാൽ ആറുപങ്കിലും പരുത്തിവളവിലും രണ്ടാം കൃഷി ഇറക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനുശേഷം യോഗം കൂടി കാര്യങ്ങൾ തീരുമാനിക്കും എന്നാണ് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നത്. കൃഷിക്ക് ഒരുക്കി വിതയ്ക്കാൻ തുടങ്ങവേയാണ് പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി ജനജീവിതം ദുരിതത്തിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...

ഉത്രാടപ്പാച്ചിലില്‍ ജനങ്ങള്‍ : സാധനങ്ങള്‍ക്ക് പൊള്ളുന്ന വില

0
പത്തനംതിട്ട : ഉത്രാടപ്പാച്ചിലിലാണ് പത്തനംതിട്ട ജില്ലയിലെ ജനങ്ങള്‍. പത്തനംതിട്ട നഗരത്തിലെ പ്രധാന...