ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ എയർഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വാൽഭാഗം നിലത്തിടിച്ചു. എയർ ഇന്ത്യയുടെ AI 2651 വിമാനമാനത്തിന്റെ വാൽഭാഗമാണ് ലാൻഡിംഗിനിടെ റൺവേയിൽ തട്ടിയത്. അപകടമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതായും യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതമായി പുറത്തിറങ്ങിയതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നെത്തിയ വിമാനമാണ് ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. വിശദമായ പരിശോധനയ്ക്കായി വിമാനം നിലവിൽ മാറ്റിയിരിക്കുകയാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. സംഭവത്തെത്തുടർന്ന് ഈ വിമാനത്തിന്റെ തിരിച്ചുള്ള ബെംഗളൂരു-ഡൽഹി സർവീസ് റദ്ദാക്കിയതായും എയർ ഇന്ത്യ അറിയിച്ചു. യാത്രാതടസ്സമുണ്ടായ യാത്രക്കാർക്ക് എത്രയും പെട്ടെന്ന് സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും, ബെംഗളൂരുവിലെ ഗ്രൗണ്ട് ടീമുകൾ ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും എയർലൈൻ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























