തലവടി ദേശത്തിന് തിലകക്കുറിയാകുവാൻ തലവടി ചുണ്ടൻ വള്ളം നീരണിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തലവടി : ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം ഉയർത്തി തലവടി ചുണ്ടൻ നീരണിഞ്ഞു. വള്ള പുരയിൽ വെച്ച് നടന്ന ചടങ്ങില്‍ വർക്കിംഗ്‌ പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കൈനകരി യുബിസി ടീം ആണ് ഇത്തവണ തുഴയെറിയുന്നത്. ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയൻ എന്നിവ ലീഡിങ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്, ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ എന്നിവർ ടിടിബിസി ക്ലബ്‌ ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, വൈസ് പ്രസിഡന്റ്‌ കെ ആർ ഗോപകുമാർ, ട്രഷറർ അരുൺ പുന്നശ്ശേരി എന്നിവരിൽ നിന്നും ഏറ്റ് വാങ്ങി.

തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുൺ, എക്സിക്യൂട്ടിവ് ഭാരവാഹികളായ വെസ് പ്രസിഡൻ്റ് പ്രിൻസ് പീറ്റർ പാലത്തിങ്കൽ, അജിത്ത് പിഷാരത്ത്, ജോജി ജെ വയലപ്പള്ളി, പി.ഡി. രമേശ്കുമാർ, ഡോ.ജോൺസൺ വി.ഇടിക്കുള, അനിൽകുമാർ കുന്നംപള്ളിൽ, തോമസ്കുട്ടി ചാലുങ്കൽ, ഗോകുൽ കൃഷ്ണ, ജെറി മാമ്മൂടൻ, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ പ്രതിനിധി സിബി ജോർജ് എന്നിവർ പ്രസംഗിച്ചു. ശില്പി സാബു നാരായണൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് നീരണിയൽ ചടങ്ങ് നടന്നത്. മരങ്ങാട്ട് ഇല്ല൦ ശംബു നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഷ്൦ ദ്യവ്യ മഹാഗണപതി ഹോമത്തോടെ നീരണിയൽ ചടങ്ങ് ആരംഭിച്ചത്. തലവടി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാദർ ജോൺ പടിപ്പുര പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി. തലവടി ഗണപതി ക്ഷേത്രം കടവിലും തിരു പനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിലും യാത്രയയപ്പ് നല്‍കി. എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി, തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, ചക്കുളത്ത്കാവ് എന്നിവിടങ്ങളില്‍ വള്ളത്തിൻ്റെ കൂമ്പ് എത്തിച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തി.

ഷിനു എസ് പിള്ള ( പ്രസിഡന്റ് ), റിക്സൺ എടത്തിൽ (ജനറൽ സെക്രട്ടറി ), അരുൺ പുന്നശ്ശേരിൽ(ട്രഷറർ), ജോമോൻ ചക്കാലയിൽ (വർക്കിംഗ്‌ പ്രസിഡന്റ്), കെ.ആർ.ഗോപകുമാർ, പ്രിൻസ് പാലത്തിങ്കൽ, സുനിൽ വെട്ടികൊമ്പിൽ (വൈസ് പ്രസിഡന്റുമാർ) ഷിക്കു അമ്പ്രയിൽ (ഫിനാൻസ് കൺവീനർ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയിൽ എത്തിച്ചത്. കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് നടന്നു. 127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉൾതാഴ്ചയും ഉള്ളതാണ്. 83 തുഴച്ചിൽക്കാരും 5 പങ്കായകാരും 9 നിലക്കാരും ഉൾപ്പെടെ 97 പേർക്ക് കയറുവാൻ സാധിക്കുമെന്ന് ടിടിബിസി മീഡിയ വിഭാഗം കൺവീനർമാരായ അജിത്ത് പിഷാരത്ത്, ഡോ ജോൺസൺ വി.ഇടിക്കുള എന്നിവർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമുദ്രാതിർത്തി ലംഘിച്ചു ; മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

0
ഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 4 ജില്ലകളിൽ റെഡ് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പ്. നാല്...

കോന്നിക്കാരെ അവഗണിച്ചു ; മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ

0
കോന്നി: മന്ത്രി പി സി വിഷ്ണുനാഥിനെതിരെ കെ യു ജനീഷ്കുമാർ എംഎൽഎ....

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും ; തമിഴ്നാട് കമ്പം കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന്...

0
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം...