ജലജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കൽ ; ശരിയായ രീതിയിൽ കുഴി മൂടുന്നില്ലെന്ന് കോന്നി താലൂക്ക് വികസന സമിതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിൽ ജല ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴികൾ ശരിയായ രീതിയിൽ മൂടാത്തത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതായി കോന്നി താലൂക്ക് വികസന സമിതിയിൽ ആക്ഷേപം. കോന്നി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത്‌ റോഡുകൾ വെട്ടി പൊളിച്ചിരുന്നു. ഈ റോഡുകൾ പതിനഞ്ച് സെന്റിമീറ്റർ കനത്തിൽ ഇളകി മാറ്റിയ ഭാഗം കോൺക്രീറ്റ് ചെയ്ത് നേരെയാക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഈ ഭാഗങ്ങൾ ശരിയായ രീതിയിൽ കോൺക്രീറ്റ് ചെയ്യാതെ പൊളിഞ്ഞു പോയതായി വികസന സമിതിയിൽ ആക്ഷേപമുയർന്നു.

മലയാലപുഴ പഞ്ചായത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് സെക്രട്ടറി കത്ത് നൽകിയിട്ടും സർവേയറേ വിട്ട് പ്രശ്നം പരിഹരിക്കുന്നില്ല എന്ന് പ്രസിഡന്റ് പ്രീജ പി നായർ പറഞ്ഞു. അരുവാപ്പുലം യു പി സ്കൂളിന്റെ മുൻപിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണം എന്നും ആവശ്യമുയർന്നു. അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ചു. മലയാലപുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രീജ പി നായർ, ഡെപ്യൂട്ടി തഹൽസീദാർ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...