ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ദ്വാരപാലക പാളികൾ കൊടുത്തുവിട്ടത് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ചെമ്പ് തെളിഞ്ഞ പാളികൾ ആയിരുന്നു അന്ന് തന്റെ ശ്രദ്ധയിൽപ്പെട്ടത്. പാളികൾ സ്വർണ്ണം പൊതിഞ്ഞതായിരുന്നു എന്ന് ആരും രേഖപ്പെടുത്തിയിട്ടില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും തിരുവാഭരണം കമ്മീഷണറും ആണ് അത് പരിശോധിക്കേണ്ടത്. വേണമെങ്കിൽ ബോർഡിന് അത് വീണ്ടും പരിശോധിക്കാമായിരുന്നു. അന്നാരും ഇക്കാര്യത്തിൽ ഒരു സംശയവും പ്രകടിപ്പിച്ചിരുന്നില്ല. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡ് തീരുമാനം നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഡി സുധീഷ് പറഞ്ഞു. കൂടാതെ, ദ്വാരപാലക ശില്പങ്ങൾ കൈമാറുമ്പോൾ സ്മിത്ത് ഒപ്പിട്ടിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അസൗകര്യം കാരണമായിരിക്കാം അതെന്നും സുധീഷ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...