ചാലാട് ക്ഷേത്രത്തിൽ കവർച്ച നടത്തിയ കള്ളൻ സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തിയ ശേഷം കടന്നു കളഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചാലാട്: കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ കവർച്ച നടത്തിയ കള്ളൻ സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തിയ ശേഷം കടന്നു കളഞ്ഞു. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത കള്ളൻ 20,000 രൂപയോളം മോഷ്ടിച്ചു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ കള്ളൻ കയറിയത്. ക്ഷേത്രത്തിൻ്റെ മുൻവശത്തെ പൂട്ട് തകർത്ത് അകത്ത് കടന്നശേഷം സെക്യൂരിറ്റി ജീവനക്കാരൻ്റെ മുറി പുറത്ത്നിന്ന് പൂട്ടി. കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് വഴിപാട് കൗണ്ടർ തകർത്തു. മേശവലിപ്പിൽ ഉണ്ടായിരുന്ന പണം കൈക്കലാക്കിയ കള്ളൻ, ഭണ്ഡാരം പൊളിക്കാനായി നടന്നു.

ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വൈഷ്ണവ് ഈ സമയം മുറിയിൽ നിന്ന് പുറത്തിറങ്ങി. ഓടിവന്ന് കള്ളനെ പിടികൂടാൻ ശ്രമിച്ചു. കയ്യിൽ കരുതിയ പിക്കാസ് കൊണ്ട് കള്ളൻ കുത്താൻ ശ്രമിച്ചു. ഒഴിഞ്ഞ് മാറിയതതിനാലാണ് രക്ഷപ്പെട്ടത്. ഇതിനിടെ മതിൽ ചാടി കള്ളൻ രക്ഷപ്പെട്ടു. ജീവൻ പണയം വെച്ച് നടത്തിയ ഇടപെടലാണ് കൂടുതൽ മോഷണം തടയാൻ കഴിഞ്ഞത്. ഏകദേശം 20,000 രൂപയോളം മോഷണം പോയിട്ടുണ്ടെന്ന് ക്ഷേത്രം മാനേജർ ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...