ബാങ്ക് കൊള്ളയടിക്കാൻ കയറിയ കള്ളൻ കത്തെഴുതിവെച്ച് മടങ്ങി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ബാങ്ക് മോഷ്ടിക്കാൻ കയറിയ മോഷ്ടാവ് ഒന്നും ലഭിക്കാത്തതിൽ നിരാശനായി കത്തെഴുതിവെച്ച് മടങ്ങി. തെലങ്കാന പോലീസിലെ മഞ്ചെരിയൽ ജില്ലയിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് സർക്കാർ റൂറൽ ബാങ്കിന്റെ ശാഖയിലാണ് മോഷ്ടിക്കാൻ കയറിയത്. പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ബാങ്കിന്റെ ശാഖയുടെ ലോക്കറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് കാഷ്യറുടെയും മറ്റ് ജീവനക്കാരുടെയും ക്യാബിനുകളിൽ തിരച്ചിൽ നടത്തിയെങ്കിലും പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ലഭിച്ചില്ല. ലോക്കറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ കടുത്ത നിരാശനായി.

തുടർന്ന് മോഷ്ടാവ് പേപ്പറെടുത്ത് തന്റെ ദുരസ്ഥ എഴുതിവെച്ചു. എനിക്ക് ഒരു രൂപ പോലും കിട്ടിയില്ല. അതുകൊണ്ടുതന്നെ എന്നെ പിടികൂടരുത്. എന്റെ വിരലടയാളം അവിടെ ഉണ്ടാകില്ല. നല്ല ബാങ്കാണിത്- മോഷ്ടാവ് പേപ്പറിൽ കുറിച്ചു. ഒരു റെസിഡൻഷ്യൽ ഹൗസിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. മോഷണ സമയം സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബാങ്ക് അധികൃതർ പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും ചെയ്തു. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...

മാവോയിസ്റ്റ് ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ട സംഭവം; ജിറം വാലി കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന്...

0
റായ്പൂർ:ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസിൽ 10 പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി....

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...