തൃശൂർ-കോഴിക്കോട് പ്രത്യേക എക്സ്പ്രസ് ട്രെയിൻ കൂടി ഭാഗികമായി നിർത്തുന്നു

For full experience, Download our mobile application:
Get it on Google Play

ഷൊ​ർ​ണൂ​ർ: 06495 ന​മ്പ​ർ തൃ​ശൂ​ർ- കോ​ഴി​ക്കോ​ട് പ്ര​ത്യേ​ക എ​ക്സ്പ്ര​സ് ട്രെ​യി​ൻ റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. ആ​ദ്യ​ഘ​ട്ട​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഈ ​ട്രെ​യി​ൻ തൃ​ശൂ​രി​നും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ൽ യാ​ത്ര ന​ട​ത്തി​ല്ല. മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് ഈ ​നി​യ​ന്ത്ര​ണ​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ങ്കി​ലും വൈ​കാ​തെ ഈ ​ട്രെ​യി​ൻ നി​ർ​ത്ത​ലാ​ക്കാ​നാ​ണ് അ​ണി​യ​റ​യി​ൽ നീ​ക്കം ന​ട​ക്കു​ന്ന​ത്. ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് ഉ​ച്ച​ക്ക് ഒ​ന്നോ​ടെ തൃ​ശൂ​രി​ലെ​ത്തു​ന്ന 06497 ഷൊ​ർ​ണൂ​ർ- തൃ​ശൂ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് 06495 ആ​യി വൈ​കീ​ട്ട് 5.35ന് ​തൃ​ശൂ​രി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ട്ടെ​ത്തു​ന്ന​ത്‌.

പി​റ്റേ​ന്ന് രാ​വി​ലെ 7.30ന് ​ഈ ട്രെ​യി​ൻ കോ​ഴി​ക്കോ​ട്ടു​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട് ഷൊ​ർ​ണൂ​രെ​ത്തു​ക​യും ചെ​യ്യും. ഈ ​ട്രെ​യി​നാ​ണ് ഉ​ച്ച​ക്ക് ഒ​ന്നോ​ടെ തൃ​ശൂ​രി​ലെ​ത്തി തി​രി​ച്ച് വൈ​കീ​ട്ട് യാ​ത്ര കോ​ഴി​ക്കോ​ട്ടേ​ക്ക് ന​ട​ത്തു​ന്ന​ത്‌. ഈ ​ട്രെ​യി​നി​ന്റെ ഷൊ​ർ​ണൂ​രി​നും തൃ​ശൂ​രി​നു​മി​ട​യി​ൽ യാ​ത്ര റ​ദ്ദാ​ക്കു​ന്ന​തോ​ടെ രാ​വി​ലെ കോ​ഴി​ക്കോ​ടി​നും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ലു​ള്ള ഒ​രു പാ​സ​ഞ്ച​ർ ട്രെ​യി​ൻ ഇ​ല്ലാ​താ​കു​ന്ന സാ​ഹ​ച​ര്യ​മാ​കും ഉ​ണ്ടാ​വു​ക. ഇ​ത് ചെ​റി​യ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​മു​ള്ള ട്രെ​യി​ൻ യാ​ത്ര​ക്കാ​രെ​യും സീ​സ​ൺ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​രെ​യും ഏ​റെ ബാ​ധി​ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...