പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങി ; പശുക്കിടാവിനെ കടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

വയനാട് : പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്‍റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ കടുവ കൊന്നു. സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കാളക്കുട്ടിയെ കടുവ കൊന്നത്. വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പുൽപ്പള്ളിയിൽ ഇന്ന് നിരോധനാജ്ഞ. വയനാട്ടിൽ കർഷകനെ ചവിട്ടി കൊന്ന കാട്ടാന ബേലൂർ മഗ്നയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം ഒമ്പതാം ദിവസവും തുടരുന്നു.

ഇന്നലെ വൈകീട്ട് ഏഴുമണി വരെ ദൗത്യസംഘം ആനയെ പിന്തുടർന്നെങ്കിലും മയക്കുവെടിവെക്കാനായില്ല. തെരച്ചിലിനിടെ ഒപ്പമുള്ള മോഴയെ തുരത്തുമ്പോൾ കുംകികൾക്ക് നേരെയും ബേലൂർ മഗ്ന തിരിഞ്ഞു. പുഞ്ചവയൽ വനമേഖലകളിലായിരുന്നു ഇന്നലെ കാട്ടാന. ഡോ. അരുൺ സക്കറിയയും ഇരുപത്തിയഞ്ചംഗ കർണാടക വനപാലക സംഘവും ദൗത്യസംഘത്തിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...