ന്യൂഡല്‍ഹി : ചൂടാക്കിയ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേറ്റ നിലയില്‍ പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുമക്ക് മരുന്നെന്ന് പറഞ്ഞ് ഒരു നാട്ടുവൈദ്യനാണ് രണ്ടുമാസം പ്രായമായ കുഞ്ഞിനെ പൊള്ളലേല്‍പ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ പോര്‍ബന്ദറിലാണ് സംഭവം. കുഞ്ഞിന്‍റെ അമ്മ നല്‍കിയ പരാതിയിലാണ് കള്ളവൈദ്യനെതിരെ പോലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുഞ്ഞ് ഇപ്പോഴും ഐസിയുവിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
ഒരാഴ്ചയായി കുഞ്ഞിന് ചുമയും കഫക്കെട്ടും ഉണ്ടായിരുന്നു. വീട്ടില്‍ വെച്ച് തന്നെ ചില നാട്ടുമരുന്നുകളൊക്കെ നല്‍കിയെങ്കിലും അസുഖം കുറഞ്ഞില്ല. തുടര്‍ന്നാണ് അമ്മ കുഞ്ഞിനെ ദേവരാജ്ഭട്ടായി എന്ന വൈദ്യന്‍റെ അടുത്തേക്ക് കൊണ്ടുപോയത്. കഫക്കെട്ടും ചുമയും കുറയുമെന്ന് പറഞ്ഞാണ് ഇയാള്‍ ഇരുമ്പ് ദണ്ഡ് ചൂടാക്കി കുഞ്ഞിന്‍റെ വയറിലും നെഞ്ചത്തും വെച്ചത്.
കുഞ്ഞിന്‍റെ നില വഷളായതോടെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തി. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുഞ്ഞിന്‍റെ പിതാവ് നല്‍കിയ പരാതിയനുസരിച്ച് അമ്മക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശ്വാസതടസ്സമടക്കമുള്ള പ്രശ്നങ്ങളോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍ ജയ് ബദിയാനി പറഞ്ഞു.
ഓക്സിജന്‍ മാസ്കിന്‍റെ സഹായത്തോടെയാണ് തുടക്കത്തില്‍ ചികിത്സ നല്‍കിയത്. ദേഹം പൊള്ളിയത് കുഞ്ഞിന്‍റെ ആരോഗ്യനില കൂടുതല്‍ മോശമാക്കിയിരുന്നതായും ഡോക്ടര്‍ പറഞ്ഞു. സമാന രീതിയില്‍ ഇരുമ്പ് ദണ്ഡ് വെച്ച് പൊള്ളിച്ചതിനെത്തുടര്‍ന്ന് രണ്ടരമാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഒരുമാസം മുമ്പ് മധ്യപ്രദേശില്‍ മരിച്ചിരുന്നു. അമ്ബതിലധികം തവണയാണ് ഒരു മന്ത്രവാദി ആ കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് വെച്ച് ചൂട് നല്‍കി പൊള്ളിച്ചത്. മൂന്ന് മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിനെ ഇങ്ങനെ പൊള്ളലേല്‍പ്പിച്ച വാര്‍ത്തയും കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.































