പരമ്പരാഗത തിരുവാഭരണ പാത പുനരുദ്ധരിച്ചു

For full experience, Download our mobile application:
Get it on Google Play

പെരുനാട്: കക്കാട്ട് കോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രപടിയിൽ നിന്നും ആരംഭിച്ച് പെരുനാട് എൽപി സ്കൂൾ വരെയുള്ള പരമ്പരാഗത തിരുവാഭരണ പാത പുനരുദ്ധരിച്ചു. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ തുടങ്ങിയവർ പുനരുദ്ധാരണം നടത്തിയ തിരുവാഭരണ പാത സന്ദർശിച്ചു. കൈയ്യേറ്റമുണ്ടായിരുന്ന ഭാഗം
അളന്ന് തിരിച്ച് തിട്ടപ്പെടുത്തി പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തിയിരുന്നു. 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രദേശത്തെ തോടിനു കുറുകെ പാലം നിർമ്മിക്കുകയും പാതയുടെ ഒരു ഭാഗം കോൺക്രീറ്റ് ചെയ്യുകയും ചെയ്തിരുന്നു. .

ഈ സാമ്പത്തിക വർഷം ബാക്കിയുള്ള ഭാഗം കൂടി കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കി. അതോടൊപ്പം തിരുവാഭരണ പാതയിൽ സ്ട്രീറ്റ് ലൈൻ വലിച്ച് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതിനായി ഗ്രാമപഞ്ചായത്ത് 36 ലക്ഷം രൂപയാണ് ചിലവഴിച്ചത്. വർഷങ്ങൾക്കു മുമ്പ് ഈ പാതയിലൂടെ ആയിരുന്നു തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് കടന്നുപോയിക്കൊണ്ടിരുന്നത്. ഈ വർഷത്തെ തിരുവാഭരണ ഘോഷയാത്ര പുനർ നിർമ്മിച്ച പാതയിലൂടെ പോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ധ്രുതഗതിയിൽ പഞ്ചായത്ത് നടപ്പിലാക്കി വരികയാണ്. ഭക്തരുടെ ചിരകാല സ്വപ്നമാണ് തിരുവാഭരണ പാത വീണ്ടെടുപ്പിലൂടെ യാഥാർത്ഥ്യമാകുന്നത്. തിരുവാഭരണ ഘോഷയാത്രയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....