കോന്നി സബ് ഇൻസ്‌പെക്ടറുടെ സ്ഥലം മാറ്റ നടപടി താത്കാലികമായി നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി എം അരുവാപ്പുലം ലോക്കൽ കമ്മറ്റി സെക്രട്ടറിയും കോന്നി പോലീസ് സബ് ഇൻസ്പെക്ടറും തമ്മിൽ വാക്കേറ്റം ഉണ്ടായ സംഭവത്തിൽ എസ് ഐ യെ സ്ഥലം മാറ്റാൻ ഉളള നടപടി താത്കാലികമായി നിർത്തിവെച്ചു. ചൊവാഴ്ചയാണ് അരുവാപ്പുലം തേക്കുതോട്ടം ജംഗ്ഷനിൽ സി പി എം അരുവാപ്പുലം ലോക്കൽ കമ്മറ്റി സെക്രട്ടറി ദീപു ബാലനും കോന്നി പോലീസ് സബ് ഇൻസ്‌പെക്ടർ സജു എബ്രഹാമും തമ്മിൽ വാഹന പരിശോധനക്ക് ഇടയിൽ വാക്കേറ്റം ഉണ്ടാകുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

പ്രദേശത്തെ ക്രഷർ യൂണിറ്റുകളിൽ നിന്നും കടന്നുപോകുന്ന ലോറികൾ അമിത ഭാരം കയറ്റി പോകുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ടിപ്പർ ലോറികൾ പോലീസ് പിടികൂടുകയും കേസ് രജിസ്റ്റർ ചെയ്ത് പിഴ ഈടാക്കുന്നതിന് ജിയോളജി വകുപ്പിന് കൈമാറുകയും ചെയ്തു. ഇതിൽ ലോക്കൽ കമ്മറ്റി സെക്രട്ടറി ഇടപെടുകയും നാട്ടുകാർ നോക്കി നിൽക്കെ ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു. പിന്നീട് എസ് ഐ യെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവ് 5 ആം തീയതി ഇറങ്ങുകയും ചെയ്തു.

സംഭവത്തിന് തൊട്ടുപിന്നാലെ സ്ഥലം മാറ്റുന്ന നടപടി ഉണ്ടായാൽ അത് പോലീസ് വകുപ്പിന് തന്നെ നാണക്കേട് ഉണ്ടാക്കും എന്നതിനാൽ നടപടി താത്കാലികമായി നിർത്തിവെക്കണം എന്ന് കോന്നി ഡി വൈ എസ് പി ജില്ലാ പോലീസ് മേധാവിയോട് ശുപാർശ ചെയ്യുകയും തിങ്കളാഴ്ച്ചക്ക് ശേഷം നടപടി സംബന്ധിച്ച് തീരുമാനം എടുക്കാം എന്ന് ഉന്നത ഉദ്യോഗസ്ഥർ തീരുമാനിക്കുകയുമായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...