സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് ഫലം പരിശോധിച്ച് അപേക്ഷാ വിവരങ്ങളിലെ തെറ്റുകൾ തിരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം. തിങ്കളാഴ്ച (ജൂൺ എട്ട്) രാവിലെ 10 മണിക്കാണ് ട്രയൽ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ ‘https://www.hscap.kerala.gov.in’ ൽ പ്രവേശിച്ച് ‘Candidate Login-SWS’ ലൂടെ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെൻ്റ് പരിശോധിക്കാം. 2026 ജൂൺ 15ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻ്റിൻ്റെ സാധ്യതാ പട്ടിക മാത്രമാണ് ട്രയൽ അലോട്ട്‌മെൻ്റ് പട്ടിക. ട്രയൽ ഫലം പ്രകാരം ലഭിക്കുന്ന അലോട്ട്മെൻ്റ് ലെറ്റർ ഉപയോഗിച്ച് ഒരു സ്കൂ‌ളിലും പ്രവേശനം നേടാനാകില്ല. പ്രവേശനം നേടുന്നതിന് ആദ്യ അലോട്ട്മെന്റ് പട്ടിക വരുന്നത് വരെ കാത്തിരിക്കണം. അതേസമയം വിദ്യാർത്ഥികളുടെ അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെന്റ്. ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനക്രമീകരിക്കുകയോ പുതിയവ കുട്ടിച്ചേർക്കുകയോ ചെയ്യാൻ അവസരമുണ്ട്.

ട്രയൽ അലോട്ട്മെൻ്റ് പട്ടിക മുഴുവൻ അപേക്ഷകരും നിർബന്ധമായും പരിശോധിച്ച് അപേക്ഷാ വിവരങ്ങളും ഡബ്ലുജിപിഎ (WGPA) യും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താം. അലോട്ട്മെൻ്റിനെ നിർണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ, ബോണസ് പോയിൻ്റ് ലഭിക്കുന്ന വിവരങ്ങൾ. താമസിക്കുന്ന പഞ്ചായത്തിൻ്റയും താലൂക്കിൻ്റയും വിവരങ്ങൾ, ടൈ ബ്രേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ സംബന്ധിച്ച് അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...