അടൂർ ജനറൽ ആശുപത്രിയിൽ യുവതിയ്ക്ക് ശസ്ത്രക്രിയ വൈകി ; ഗർഭസ്ഥ ശിശു മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചു. ഡോക്ടറുടെ അനാസ്ഥയാണ് മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. പുത്തനമ്പലം ഐവർകാല വെസ്റ്റ് നോർത്ത് വിഷ്ണു ഭവനിൽ വിനീത് രേഷ്മ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. വിനീത് നൽകിയ പരാതിയിൽ അടൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസിന്റെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

ബുധനാഴ്ച വൈകീട്ടാണ് പ്രസവത്തിനായി രേഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. രാത്രിയിൽ രേഷ്മക്ക് അസഹനീയമായ വേദന അനുഭവപ്പെട്ടപ്പോൾ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ സമ്മതിച്ചില്ല. പിറ്റേ ദിവസം രാവിലെ കുഞ്ഞിന് അനക്കകുറവുണ്ടെന്ന് രേഷ്മ നഴ്‌സുമാരെ അറിയിച്ചെങ്കിലും സ്ഥലത്തെത്തി പരിശോധന നടത്തിയ ഡോക്ടർ സുചേത പുറത്തുപോയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെ എത്തിയതെന്നും രേഷ്മയുടെ ഭർത്താവ് വിനീത് ആരോപിച്ചു. ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നു. ജനറൽ ആശുപത്രിയിൽ പ്രസവത്തിന് മുമ്പ് കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...