പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ കസ്റ്റഡിയിൽ എടുത്ത നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുളന്തറ ചരിവ് പുരയിടത്തിൽ മുഹമ്മദ് ഷാൻ,മാവനാൽ പുത്തൻവീട്ടിൽ അജ്മൽ ഷാജഹാൻ,അജ്മൽ അഹമ്മദ് എന്നിവരുടെ അറസ്റ്റാണ് കോന്നി പോലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴു മണിയോടെ കോന്നി ഡി വൈ എസ് പി ബൈജു കുമാർ, കോന്നി സി ഐ ആർ രതീഷ്,ചിറ്റാർ സി ഐ രാജേന്ദ്രൻ പിള്ള, കോന്നി, കൂടൽ, മൂഴിയാർ സബ്ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം കോന്നിയിലെ പോപ്പുലർ ഫ്രണ്ട് ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.

കോന്നിയിൽ ഹർത്താൽ ദിനത്തിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തെ തുടർന്നാണ് മുഹമ്മദ് ഷാനെയും അജ്മലിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വീടുകളിൽ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പ്, പെൻഡ്രൈവ് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകളും കൂടാതെ സഘടനയുമായി ബന്ധപ്പെട്ട ലഘു ലേഖകളും കോടി തോരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാനിന്റെ കോന്നി കാളഞ്ചിറയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...