അനിശ്ചിതത്വം നീങ്ങി; അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു

For full experience, Download our mobile application:
Get it on Google Play

കമ്പം: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ടു. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ട്. ആന മണിക്കൂറായി അനിമൽ ആംബുലൻസിലായിരുന്നു. ഉള്‍ക്കാടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.

അതേസമയം, അരിക്കൊമ്പനെ കാട്ടിൽ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് പരിഗണിയ്ക്കുക. കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിന്റെ സംരക്ഷണയിൽ ആനയെ സൂക്ഷിയ്ക്കണമെന്ന് ഇന്നലെ കോടതി നിർദേശിച്ചിരുന്നു. മയക്കം വിട്ടുണരുന്ന കാട്ടാനയെ ബന്ധിച്ച് സൂക്ഷിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങളടക്കം വനംവകുപ്പ് അറിയിച്ചതോടെയാണ് ഹൈക്കോടതി ഇന്നലെ നിർദേശം മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...