മണ്ണീറയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ അശാസ്ത്രീയത പരിഹരിക്കണം ; സി പി ഐ

For full experience, Download our mobile application:
Get it on Google Play

കോന്നി : മണ്ണീറ വടക്കേക്കര ഹോമിയോ ആശുപത്രി പടി മുതൽ പാലം വരെയുള്ള ഓടയുടെ ആശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും മണ്ണീറ എൽ പി സ്കൂളിന് സമീപത്തെ വഴിയുടെ പടിനിർമ്മാണം നീണ്ടുപോകുന്നതും അടിയന്തിരമായി പരിഹരിക്കപ്പെടണം എന്ന് സി പി ഐ മണ്ണീറ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. മണ്ണീറ എൽ പി സ്‌കൂളിന് സമീപത്തെ വഴിയുടെ പടികെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതിന് ശേഷം അനന്തമായി നീണ്ടുപോവുകയാണ്. ഈ ഭാഗത്ത് താമസിക്കുന്ന ആളുകൾക്ക് പ്രദേശത്തേക്ക് കടന്നുവരുവാൻ നിലവിൽ മറ്റൊരു വഴിയില്ല. വനത്തിനോട് ചേർന്ന് കിടക്കുന്ന കാട് കയറിയ വഴിയിൽ കൂടിയാണ് കുട്ടികളും മുതിർന്നവരും പ്രായമായവരും അടക്കം സഞ്ചരിക്കുന്നത്.

പടികെട്ടുകളുടെ നിർമ്മാണം അനന്തമായി നീണ്ടുപോകുന്നതിനാൽ വലിയ ബുദ്ധിമുട്ടാണ് നാട്ടുകാർ നേരിടുന്നത്. വടക്കേ മണ്ണീറ ഹോമിയോ ആശുപത്രി പടി മുതൽ പാലം വരെയുള്ള ഓടയുടെ അശാസ്ത്രീയമായ നിർമ്മാണം മൂലവും പൊതു ജനങ്ങൾ ബുദ്ധിമുട്ടുന്നു. സാധാരണ ഓടയും ഐറിഷ് ഓടയുമാണ് ഇവിടെ നിർമ്മിക്കുന്നത്. ഓടയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാത്തതിനാൽ വടക്കേ മണ്ണീറയിൽ നിന്നും ഉൾപ്പെടെ ഉള്ള മഴവെള്ളം റോഡിലൂടെ ആണ് ഒഴുകുന്നത്. ഈ വിഷയങ്ങൾ അടിയന്തിരമായി പരിഹരിക്കപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും സി പി ഐ മണ്ണീറ ബ്രാഞ്ച് കമ്മറ്റി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ ശുചിമുറി മാലിന്യം തള്ളി ; ഫയർഫോഴ്സെത്തി റോഡ് വൃത്തിയാക്കി

0
ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലം മുതൽ ചന്ത വരെയുള്ള പൊതുറോഡിൽ...

കോഴിക്കോട് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. കൂരാച്ചുണ്ട് സ്വദേശി...

കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ...

ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

0
ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്....