പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെച്ചുകൊണ്ട് തനത് ഫണ്ട് എഴുപത് ശതമാനത്തോളം വെട്ടിക്കുറച്ച ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധനയം വരുന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം റ്റി.എം. ഹമീദ് പറഞ്ഞു. യു.ഡി.എഫ് സംസ്ഥാന കമ്മറ്റി ആഹ്വാന പ്രകാരം പത്തനംതിട്ട മണ്ഡലം യു.ഡി.എഫ് രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ടൗൺ സ്ക്വയറിൽ ഉത്ഘാടനം ചെയ്തകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈസ്റ്റ് മണ്ഡലം ചെയർമാൻ കെ.പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എ. ഷംസുദ്ദീൻ മുഖ്യ പ്രഭാക്ഷണം നടത്തി. പി മോഹൻരാജ്, അഡ്വ. ഹൻ സ്വലാഹ് മുഹമ്മദ്, എ സുരേഷ് കുമാർ, ദീപു ഉമ്മൻ, എം.എച്ച് ഷാജി, ജാസിം കുട്ടി, നിയാസ് റാവുത്തർ, എൻ.എ നൈസാം, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, പി.കെ ഇക്ബാൽ, എം. സിറാജ്, അബ്ദുൽ കലാം ആസാദ്, അജിത് മണ്ണിൽ, റോജി പോൾ ഡാനിയേൽ, എം.സി സുബൈർ, കെ. കമറുദ്ദീൻ, അഹമ്മദ് മൽബറി, അഖിൽ സന്തോഷ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.