വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇടതിന്റെ അന്ത്യം കുറിക്കും ; റ്റി.എം. ഹമീദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെച്ചുകൊണ്ട് തനത് ഫണ്ട് എഴുപത് ശതമാനത്തോളം വെട്ടിക്കുറച്ച ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധനയം വരുന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം റ്റി.എം. ഹമീദ് പറഞ്ഞു. യു.ഡി.എഫ് സംസ്ഥാന കമ്മറ്റി ആഹ്വാന പ്രകാരം പത്തനംതിട്ട മണ്ഡലം യു.ഡി.എഫ് രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ടൗൺ സ്ക്വയറിൽ ഉത്ഘാടനം ചെയ്തകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈസ്റ്റ് മണ്ഡലം ചെയർമാൻ കെ.പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എ. ഷംസുദ്ദീൻ മുഖ്യ പ്രഭാക്ഷണം നടത്തി. പി മോഹൻരാജ്, അഡ്വ. ഹൻ സ്വലാഹ് മുഹമ്മദ്, എ സുരേഷ് കുമാർ, ദീപു ഉമ്മൻ, എം.എച്ച് ഷാജി, ജാസിം കുട്ടി, നിയാസ് റാവുത്തർ, എൻ.എ നൈസാം, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, പി.കെ ഇക്ബാൽ, എം. സിറാജ്, അബ്ദുൽ കലാം ആസാദ്, അജിത് മണ്ണിൽ, റോജി പോൾ ഡാനിയേൽ, എം.സി സുബൈർ, കെ. കമറുദ്ദീൻ, അഹമ്മദ് മൽബറി, അഖിൽ സന്തോഷ്, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...