ജില്ലയിലെ ആദിവാസി ഊരുകളില്‍ ആരോഗ്യ പരിചരണത്തിന് ‘ഊരുമിത്രം’ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും നടപ്പാക്കുന്ന ഹാംലെറ്റ് ആശ (ഊരുമിത്രം) പദ്ധതി ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു. വനപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ആദിവാസി ഊരുകളില്‍ നിന്നുതന്നെ വനിതകളെ ഹാംലെറ്റ് ആശമാരായി തെരഞ്ഞെടുത്ത് പരിശീലനം നല്‍കി ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. പത്തനംതിട്ട ജില്ലയില്‍ വെച്ചൂച്ചിറ, നാറാണംമൂഴി, പെരുനാട്, അരുവാപ്പുലം, പഴവങ്ങാടി, ചിറ്റാര്‍, സീതത്തോട് എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 13 ഹാംലെറ്റ് ആശമാരെ നിയമിക്കുന്നതിന് സംസ്ഥാനതലത്തില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.

ഇവരുടെ സേവനം ലഭ്യമാകുന്നതോടെ ഉന്നതികളിലും ഉള്‍വനങ്ങളിലെ ആദിവാസി മേഖലകളിലും താമസിക്കുന്ന ഗോത്രവിഭാഗങ്ങളുടെ ആരോഗ്യപരിരക്ഷ കൂടുതല്‍ കാര്യക്ഷമമാകും. ആദിവാസി ഊരുകളില്‍ നിന്നും കുഗ്രാമങ്ങളില്‍ നിന്നുമുള്ള വനിതകളെ ആശ പ്രവര്‍ത്തകരായി തെരഞ്ഞെടുത്ത് ആവശ്യമായ പരിശീലനം നല്‍കിയാണ് ആരോഗ്യ സേവനങ്ങളുടെ ഭാഗമാക്കുന്നത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ മാതൃ – ശിശു മരണനിരക്ക് കുറയ്ക്കുക, പ്രതിരോധ കുത്തിവെപ്പുകള്‍ ഉറപ്പാക്കുക, വീട്ടിലെ പ്രസവം ഒഴിവാക്കുക, പോഷകാഹാരക്കുറവ് പരിഹരിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ആരോഗ്യസേവന സംവിധാനത്തിനും ആദിവാസി സമൂഹത്തിനുമിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിലും ഹാംലെറ്റ് ആശമാര്‍ക്ക് നിര്‍ണായക പങ്കുവഹിക്കുവാനാകും.

കളക്ടറേറ്റിലെ പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആലോചന യോഗത്തില്‍ ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ജിനു ജി.തോമസ് പദ്ധതി വിശദീകരണം നടത്തി. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷൈലജ ബിവി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആര്‍.രാജന്‍, ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ (ആരോഗ്യം) ഡോ.ജീവന്‍ കെ.നായര്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അംജിത്ത് രാജീവന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ഇ.പ്രശോഭ്, ഡോ.രേഷ്മ കെ.കണ്ണന്‍, ഡോ.അരുണ്‍ കമ്മത്ത്, ഡോ.പത്മനാഭന്‍, ഡോ.ദീപ്തി, ഡോ.ലേഖ തോബിയാസ്, ഡോ.എം.ജെ.ചിഞ്ചു, ജില്ല ആശാ കോര്‍ഡിനേറ്റര്‍ അമല മാത്യു, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശയിൽ എലിയെന്ന് പരാതി ; ഒത്തുതീർപ്പിനായി 25 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സ്ത്രീകൾ...

0
മുംബൈ: മുംബൈയില്‍ പ്രമുഖ ഹോട്ടലില്‍ നിന്ന് വാങ്ങിയ ദോശയില്‍ ചത്ത എലിയെ...

തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാ​ഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി

0
പാലക്കാട്: തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാ​ഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി....

എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ; പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വമ്പൻ ആനുകൂല്യം

0
വിദേശയാത്രയ്ക്കിടെ മൊബൈൽ റോമിങ് ചെലവിനെക്കുറിച്ച് ആശങ്കപ്പെടുന്ന എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. പുതിയ...

ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നരേന്ദ്രമോഡിയുടെ തൊഴുത്തിൽ കെട്ടി : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർത്ത മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...