ട്രംപ് പറഞ്ഞത് തെറ്റ്; ഇന്ത്യയെ പ്രകീർത്തിച്ച് അമേരിക്കൻ എംബസിയുടെ ഔദ്യോഗിക തിരുത്തൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വിവാദപരമായ പ്രസ്താവനകളിൽ വിശദീകരണവുമായി ഡൽഹിയിലെ അമേരിക്കൻ എംബസി രംഗത്തെത്തി. ഇന്ത്യ ഒരു മികച്ച രാജ്യമാണെന്നും അവിടുത്തെ നേതാവ് തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നും ട്രംപ് വ്യക്തമാക്കിയതായി എംബസി വക്താവ് ക്രിസ്റ്റഫർ എൽമ്‌സ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയെ ‘നരകം’ എന്ന് വിശേഷിപ്പിച്ചുവെന്ന തരത്തിൽ ഉയർന്ന വിവാദങ്ങൾ തണുപ്പിക്കാനാണ് എംബസി ഈ വിശദീകരണം പുറത്തുവിട്ടത്.
അമേരിക്കൻ റേഡിയോ അവതാരകൻ മൈക്കിൾ സാവേജിന്റെ ഒരു ടോക്ക് ഷോയുടെ ട്രാൻസ്‌ക്രിപ്റ്റ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പേജിൽ റീപോസ്റ്റ് ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഈ ചർച്ചയിൽ മൈക്കിൾ സാവേജ് ഇന്ത്യയെയും ചൈനയെയും ‘നരകതുല്യമായ സ്ഥലങ്ങൾ’ എന്ന് അധിക്ഷേപിക്കുകയും, അവിടുത്തെ ഗർഭിണികൾ പ്രസവത്തിനായി അമേരിക്കയിലേക്ക് വന്ന് കുട്ടികൾക്ക് പൗരത്വം നേടിയെടുക്കുന്നത് വിമർശിക്കുകയും ചെയ്തിരുന്നു. ഈ കുറിപ്പ് ട്രംപ് പങ്കുവെച്ചതോടെ അദ്ദേഹം ഇന്ത്യയെ അപമാനിച്ചുവെന്ന തരത്തിൽ വാർത്തകൾ പരന്നു.

വിവാദങ്ങളോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായാണ് പ്രതികരിച്ചത്. വാർത്തകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും എന്നാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വക്താവ് രൺധീർ ജയ്‌സ്വാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, റിപ്പബ്ലിക്കൻ നേതാവായ ട്രംപ് ഇന്ത്യയെക്കുറിച്ച് വളരെ ഊഷ്മളമായ കാഴ്ചപ്പാടാണ് വെച്ചുപുലർത്തുന്നതെന്നും അവിടുത്തെ ഭരണനേതൃത്വവുമായി വ്യക്തിപരമായ ആത്മബന്ധം അദ്ദേഹത്തിനുണ്ടെന്നും അമേരിക്കൻ എംബസി ഔദ്യോഗികമായി അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : കൂടുതൽ ചട്ടലംഘനങ്ങൾ പുറത്ത് ; സർക്കാരില്ലാത്ത കരാറിൽ സർക്കാർ വിവരങ്ങൾ

0
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ, ഉത്തരവില്ലാതെ സർക്കാരിന്റെ പേരിൽ...

സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ

0
ഹൈദരാബാദ്: തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ...

മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ....

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...