അമേരിക്ക വെടിനിർത്തൽ അഭ്യർത്ഥിച്ചു ; അവകാശവാദവുമായി ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: അവകാശവാദങ്ങളുമായി ഇറാൻ രംഗത്ത്. അമേരിക്ക ഇന്നലെ സുഹൃദ് രാഷ്ട്രം വഴി 48 മണിക്കൂർ വെടി നിർത്തൽ അഭ്യർത്ഥിച്ചു എന്നും അമേരിക്കയുടെ A10 വിമാനം വീഴ്ത്തി എന്നുമാണി ഇറാന്റെ അവകാശവാദം. അതേസമയം, ഇറാനിൽ സിവിലിയൻ സൗകര്യങ്ങൾ തകർത്തിരിക്കുകയാണ് അമേരിക്ക. 8 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഗൾഫിന് മേൽ ഇറാന്റെ ആക്രമണവും ഇന്ന് കടുത്തു. കുവൈത്തിൽ റിഫൈനറിയും ജലശുദ്ധീകരണ പ്ലാന്റും ആക്രമിക്കപ്പെട്ടു. യുഎഇയിൽ അഞ്ച് ഇന്ത്യക്കാരുൾപ്പടെ പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. അമേരിക്കയുടെ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെടുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കണമെന്ന ബഹ്‌റൈനിന്റെ പ്രമേയത്തിൽ യുഎന്നിൽ നാളെ വോട്ടെടുപ്പ് നടക്കും.

അമേരിക്ക ഇറാനിൽ തകർത്തത് മിഡിൽ ഈസ്റ്റിലെത്തന്നെ ഏറ്റവും ഉയരമുള്ള നിർമ്മാണത്തിലിരിക്കുന്ന പാലമാണ്. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന പാലത്തിന്മേലുണ്ടായ ബോംബാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഉരുക്ക് ഫാക്റ്ററിയും വലിയ പാലവും തകര്‍ന്നു. എല്ലാം ഇനിയും തകർക്കുമെന്ന തുറന്ന വെല്ലുവിളിയാണ് ഉയരുന്നത്. ഇറാൻ നടത്തിയ തിരിച്ചടിയിൽ കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണശാലയ്ക്ക് തീ പിടിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് കുവൈറ്റ് അറിയിച്ചിട്ടുണ്ട്. ജലശുദ്ധീകരണ പ്ലാന്റും ആക്രമിക്കപ്പെട്ടു. യുഎഇയിൽ ഇന്ന് മാത്രം പരിക്കേറ്റത് അഞ്ച് ഇന്ത്യക്കാർക്കാണ്. ഏഴ് നേപ്പാൾ പൗരന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...