കോന്നി പുളിമുക്കിൽ വാൻ നിയന്ത്രണം വിട്ടുമറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പുളിമുക്കിൽ ഇലക്ട്രോണിക് ഉപകരണങ്ങളുമായി വന്ന വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. കോന്നി ഭാഗത്തേക്ക് വന്ന വാൻ പുളിമുക്കിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. വാനിൽ ഉണ്ടായിരുന്ന സാധനങ്ങൾ റോഡിലേക്ക് തെറിച്ചു വീണു. ആർക്കും പരിക്കില്ല. മുൻപും ഈ ഭാഗത്ത് കെ എസ് ആർ ടി സി ബസ് റോഡിൽ തെന്നി മാറിയിരുന്നു. തലനാരിഴക്കാണ് ബസിലുണ്ടായിരുന്നവർ രക്ഷപെട്ടത്. സംസ്ഥാന പാതയുടെ നിർമ്മാണത്തിന് മുൻപ് ഈ ഭാഗം കൊടും വളവായിരുന്നു. എന്നാൽ സംസ്ഥാന പാത നിർമ്മാണം നടന്നപ്പോൾ റോഡിന്റെ ഈ ഭാഗം വീതി കൂട്ടി. എന്നാൽ ഇപ്പോഴും ഇവിടെ വാഹനങ്ങൾ തെന്നി മാറുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇതേ ഭാഗത്താണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ച് തമിഴ് നാട് സ്വദേശി മരണപ്പെട്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി

0
ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി. ജനകീയ...

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം

0
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ...

തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി സൗരവ്ദാസ്

0
ഡൽഹി: തന്റെ വീട്ടിലേക്ക് ചില യൂട്യൂബർമാരും മാധ്യമങ്ങളും അതിക്രമിച്ചു കയറുന്നുവെന്ന് പരാതിയുമായി...