എ ഐ വൈ എഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഐ എം എയുടെ നേതൃത്വത്തിൽ എനാദിമംഗലം ഗ്രാമ പഞ്ചായത്തിൽ ആരംഭിക്കാൻ പോകുന്ന ബയോ മെഡിക്കൽ പ്ലാന്റിനെതിരെ എ ഐ വൈ എഫ് ഏനാദിമംഗലം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി എസ് അജിത് ഉത്ഘാടനം ചെയ്തു. ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം സതീഷ് എസ് ലാൽ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ കൗൺസിൽ അംഗം മങ്ങാട് സുരേന്ദ്രൻ, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സുഭാഷ് കുമാർ, സി പി ഐ കുന്നിട ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ ഷാജഹാൻ, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം രതീഷ് കുന്നിട, എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ്‌ അശ്വിൻ കലഞ്ഞൂർ, എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി ആസാദ് ആർ സുരേന്ദ്രൻ, എ ഐ വൈ എഫ് ജില്ലാ കൗൺസിൽ അംഗം റീന, സിപിഐ കുന്നിട ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. ഏനാദിമംഗലത്തിന്റെ ഹൃദയ ഭൂമിയെ മാലിന്യങ്ങളുടെ പറുദീസയാക്കി മാറ്റാൻ വരും തലമുറകളെ മാരകരോഗങ്ങളുടെ പടുകുഴിയിലേക്ക് തള്ളി വിടാൻ ഇളമണ്ണൂർ കിൻഫ്ര പാർക്കിലേക്ക് കടന്നുവരുന്ന ഐ എം എ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നാട്ടിലെ മുഴുവൻ യുവജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് വരും ദിവസങ്ങളിൽ എ ഐ വൈ എഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുവാൻ തീരുമാനിക്കുകയും ജനകീയ സമര സമതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...

ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി....

ഓമല്ലൂര്‍ പുത്തന്‍പീടിക ഷട്ടര്‍ ജംഗ്ഷനിലെ ഓടകള്‍ വൃത്തിയാക്കി : വെള്ളക്കെട്ട് ഭീഷണി ഒഴിഞ്ഞു

0
ഓമല്ലൂര്‍ : കാലങ്ങളായി വെള്ളക്കെട്ട് ഭീഷണി നിലനിന്നിരുന്ന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തന്‍പീടിക ഷട്ടര്‍...