ദില്ലി : മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നേരിടേണ്ടി വന്ന അയോഗ്യത സുപ്രീം കോടതി എടുത്ത് മാറ്റിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെ രാഹുൽ ഗാന്ധി പാർലിമെന്റിലേക്ക് മടങ്ങി എത്തുന്നതിന് അവസരമൊരുക്കിയിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം ഉറപ്പിക്കുന്നതാണെന്നും ജനാധിപത്യം മരിച്ചിട്ടില്ലെന്നും ഏറെ സന്തോഷകരമായ വിധിയെന്നും ചൊല്ലി നിരവധി കൈയ്യടികള്‍ ഉയരുമ്പോള്‍ കോടതിയില്‍ നടന്ന ചില രസകരമായ വാദപ്രതിവാദങ്ങള്‍ അതിന്‍റെ കാര്യഗൗരവവും കൂടി പരിശോധിക്കേണ്ടതുണ്ട്. കീഴ്‌കോടതി വിധിയെ എതിര്‍ത്തു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ ഏറ്റവും ശ്രദ്ധേയമായത് ബെഞ്ച് നടത്തിയ കുറിക്കുകൊള്ളുന്ന മറുപടികളും പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലെ തമാശ കലർന്ന വിമര്‍ശനങ്ങളും തന്നെയാണ്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോലാറിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ രാജ്യത്തിന് ഭീമമായി കടവും ബാധ്യതയും വരുത്തിവെച്ച് നാടുവിട്ട വ്യവസായികളായ നീരവ് മോദി, ലളിത് മോദി എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാമര്‍ശിച്ചതായിരുന്നു രാഹുലിനെ കേസിലേക്ക് എത്തിക്കുന്നത്. പ്രസംഗത്തിനിടെ കള്ളന്മാര്‍ക്കെല്ലാം മോദിയെന്ന പേരുണ്ടായത് എങ്ങനെയാണെന്നുള്ള രാഹുലിന്റെ ചോദ്യമാണ് ബിജെപി അനുകൂലികളെ ചൊടിപ്പിച്ചതും പിന്നീട് കോടതി കയറേണ്ടി വന്നതും. മോദി സമുദായത്തെ തന്നെ അവഹേളിച്ചുവെന്ന് കാണിച്ചു ബിജെപി നേതാവ് പൂർണഷ് മോദി കേസ് കൊടുത്തതോടെയാണ് വിചാരണയും സൂറത്ത് കോടതിയുടെ രണ്ട് വർഷം തടവുശിക്ഷ ഉൾപ്പടെയുള്ള വിധി എത്തുന്നത്. ഇതോടെ രാഹുലിനെ പാര്‍ലമെന്‍റില്‍ നിന്ന് തന്നെ അയോഗ്യനാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് കീഴ്കോടതി വിധിയിൽ ഇളവു തേടി രാഹുൽ ഗുജറാത്ത് കോടതിയിലെത്തിയെങ്കിലും അവിടെയും അനുകൂലമായ വിധിയുണ്ടായില്ല. ഇതോടെയാണ് രാഹുൽ ഗാന്ധി പരമോന്നത നീതിപീഠം എന്ന് വിശേഷിപ്പിക്കുന്ന സുപ്രീം കോടതിയെ സമീപിക്കുന്നത്. തുടര്‍ന്ന് ദീര്‍ഘനാള്‍ ഇരുവിഭാഗങ്ങളുടെയും വാദം കേട്ട ശേഷം കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വിധി പ്രസ്‌താവിക്കുന്നത്.
ജസ്‌റ്റിസുമാരായ ബി ആര്‍ ഗവായി, പി എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് സ്‌റ്റേ നല്‍കിയത്. ഇരുകൂട്ടർക്കും ബെഞ്ച് 15 മിനുട്ട് വീതം അവരുടെ വാദങ്ങൾ അറിയിക്കാൻ സമയം നൽകിയിരുന്നു. ഇതോടെ രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി, കേസിൽ സ്റ്റേയുടെ ആവശ്യം ചൂണ്ടികാട്ടി. ഈ സമയത്ത് പരാതിക്കാരനായ പൂർണഷ് മോദിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി, മുൻപ് രാഹുൽ നടത്തിയ പരാമർശം അദ്ദേഹം ഓർക്കുന്നില്ല എന്നാണ് ഇപ്പോൾ പറയുന്നതെന്ന് കോടതിയെ അറിയിച്ചു. ഇത് കേട്ടപാടെ പൊതുയോഗങ്ങളില്‍ സംസാരിക്കുന്ന എത്ര രാഷ്ട്രീയ നേതാക്കളുണ്ടെന്നും അവരെല്ലാം തങ്ങള്‍ നേരത്തെ പ്രസംഗിച്ചത് ഓര്‍ത്തുവെക്കാറുണ്ടോ എന്നും ജസ്റ്റിസ് ഗവായ് തിരിച്ചു ചോദിച്ചു. എന്നാൽ പ്രതിചേര്‍ക്കപ്പെട്ടാല്‍ കുറഞ്ഞത് ചുമത്തപ്പെട്ട കുറ്റങ്ങളെങ്കിലും അറിഞ്ഞിരിക്കണമെന്ന് ജഠ്മലാനി അറിയിച്ചു. ശേഷം കീഴ്‌ക്കോടതിയുടെ വിധിയെ കടുത്ത ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിച്ചു. ഒരു കുറ്റത്തിന് പരമാവധി ശിക്ഷ വിധിക്കുമ്പോൾ അതിന്റെ കാരണം ബോധിപ്പിക്കണമെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. ഇത് ഒരു വ്യക്തിയുടെ മാത്രമല്ല ഒരു മണ്ഡലത്തിന്റെ മുഴുവൻ അവകാശങ്ങളേയുമാണ് ബാധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനെതിരായ 125 പേജുള്ള വിധിന്യായത്തില്‍ ലോക്‌സഭാംഗങ്ങള്‍ പുലര്‍ത്തേണ്ട നിലവാരത്തെക്കുറിച്ച് ഒരുപാട് പറയുന്നുണ്ടെന്നും എന്നാൽ സോളിസിറ്റർ ജനറലിന്റെ സംസ്ഥാനത്ത് നിന്നുവരുന്ന വിധിന്യായങ്ങൾ വായിക്കാൻ തന്നെ രസകരമാണെന്നും പറഞ്ഞ ജസ്റ്റിസ് ഗവായി പരാതിക്കാരനും കൂട്ടർക്കും കണക്കിന് കൊടുത്തു. എന്നാൽ ഈ സമയം ഓൺലൈൻ കോൺഫറൻസിങ്ങിലൂടെ പങ്കെടുത്ത കേന്ദ്ര സർക്കാർ സോളിസിറ്റർ ജനറൽ താൻ രാജ്യത്തെ മുഴുവനാണ് പ്രതിനിധീകരിക്കുന്നതെന്നും ഗുജറാത്തിൽ നിന്നുള്ള ആളെന്ന നിലയിൽ അഭിമാനിക്കുന്നതായും അറിയിച്ച് കൂടുതൽ രൂക്ഷ വിമർശനങ്ങൾക്ക് മുൻപേ ഇടപെട്ട് തടിയൂരി. മാത്രമല്ല ഹൈകോടതി വിധികളെ അടുത്തിടെയായി കോടതി എന്തിനാണ് വിമർശിക്കുന്നതെന്നും അദ്ദേഹം മറുചോദ്യം ഉന്നയിച്ചു. എന്നാൽ കാര്യങ്ങൾ വ്യക്തമായി പരിശോധിക്കാതെ തങ്ങൾ ഒന്നും പറയാറില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തിയും നേതാക്കള്‍ പൊതുവേദികളില്‍ പാലിക്കേണ്ട മര്യാദകളെ പറ്റിയും സൂചിപ്പിച്ച ശേഷം സുപ്രീംകോടതി ബെഞ്ച് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിൽ സ്റ്റേ അനുവദിക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































