ആലപ്പുഴ : ജോസ് സിംസൺ മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുസ്ഥാനം രാജിവെച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി വെച്ചു. സി.പി.ഐ.യുടെ മുൻ ജനപ്രതിനിധിയും ലോക്കൽ കമ്മിറ്റിയംഗവുമായ സ്ത്രീയുടെ വീട്ടിൽ കയറി രാത്രി അതിക്രമം കാട്ടിയതിനെത്തുടർന്ന് സി.പി.എം. പ്രാഥമിക അംഗത്വത്തിൽനിന്ന് ജോസ് സിംസണെ പുറത്താക്കി വൈസ് പ്രസിഡന്റുസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പോലീസ് കേസെടുത്തതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോകുകയും കോടതി മുൻകൂർ ജാമ്യം അനുവദിച്ചതോടെ പോലീസിൽ ഹാജരാകുകയുമായിരുന്നു. ഇതിനുശേഷമാണ് രാജി നൽകിയത്.
മുന്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ ലോക്കല്‍കമ്മിറ്റി അംഗവുമായ ലീലാമ്മ ജേക്കബിനെയും കുടുംബത്തേയുമാണ് ഇയാള്‍ ആക്രമിച്ചത്. ലീലാമ്മ ജേക്കബിന്റെ ഭര്‍ത്താവ് ജേക്കബ്ബിനും മരുമകള്‍ പ്രിന്‍സിക്കുമാണ് സഭവത്തില്‍ പരിക്കേറ്റത്. സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ സി.പി.എം വളവനാട് ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ജോസ് സിംസണിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.