വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന വെര്‍ച്വല്‍ തൊഴില്‍ മേള ജനുവരി 31ന് നടക്കും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന വെര്‍ച്വല്‍ തൊഴില്‍ മേള ജനുവരി 31ന് നടക്കും. താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന മേള കായിക, ഹജ്ജ്, വഖഫ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ജനുവരി 31ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണുള്ളത്. ജില്ലയിലെ എസ്.ഡി.പി.കെ സെന്ററുകളായ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ്, മഞ്ചേരി ഏറനാട് നോളഡ്ജ് സിറ്റി താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും വെര്‍ച്വല്‍ തൊഴില്‍ മേള നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ പോര്‍ട്ടലായ ഡി.ഡബ്ലൂ.എം.എസ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

സൗകര്യപ്രദമായ സെന്റര്‍ തെരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി 2725 ഒഴിവുകള്‍, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കായി 31,984 ഒഴിവുകള്‍, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കായി 7,522 ഒഴിവുകള്‍, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കായി 19,215 ഒഴിവുകള്‍, ബിരുദധാരികള്‍ (നോണ്‍ ടെക്നിക്കല്‍) 9,903 ഒഴിവുകള്‍, ബിരുദധാരികള്‍ (ടെക്‌നിക്കല്‍) 3,895 ഒഴിവുകള്‍, ആരോഗ്യ മേഖലയില്‍ 3,000 ഒഴിവുകള്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കായി 22 ഒഴിവുകള്‍ എന്നിവയ്ക്ക് പുറമെ റിക്രൂട്ട്, ട്രെയിന്‍ ആന്‍ഡ് ഡിപ്ലോയ് എന്ന പദ്ധതിയിലെ 1,27,827 തൊഴിലൊഴിവുകളുമടക്കം രണ്ട് ലക്ഷത്തിലേറെ തൊഴിലൊഴിവുകളാണ് ഈ ആഴ്ചയിലെ മേളയില്‍ ഒരുക്കിയിട്ടുള്ളത്. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലാണ് മേള നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അതാത് ബ്ലോക്കുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന ജോബ് സ്റ്റേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലെ ഫെസിലിറ്റേഷന്‍ സെന്ററുകളിലും ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...