മണിയാര്‍ പോലീസ് ക്യാമ്പിന് സമീപം ടോറസ് ലോറി മറിഞ്ഞു ; ഓവര്‍ ലോഡും അമിത വേഗതയുമെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാര്‍ – വടശേരിക്കര റോഡില്‍ മണിയാര്‍ പോലീസ് ക്യാമ്പിന് സമീപം ഭാരം കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെയായിരുന്നു സംഭവം. ചിറ്റാറിലെ പാറമടയില്‍ നിന്നും ഭാരം കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. കുറച്ചു നാളുകള്‍ക്ക് മുന്‍പും ഈ ഭാഗത്ത് ലോറി മറിഞ്ഞിരുന്നു. പാറമടയില്‍ നിന്നും പാറയും പാറ ഉത്പന്നങ്ങളും കയറ്റി പോകുന്ന ഇത്തരം ലോറികള്‍ അമിത വേഗത്തിലാണ് ഈ വഴി ചീറിപ്പായുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.

ഇത്തരം ലോറികള്‍ക്ക് എതിരെ നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകളും തയ്യാറായിട്ടില്ല. വലിയ കയറ്റവും വളവുകളും ഉള്ള ചിറ്റാര്‍ വടശേരിക്കര റോഡില്‍ സഞ്ചരിക്കുന്ന വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ് ഓവര്‍ ലോഡുമായി  അമിത വേഗത്തില്‍ വരുന്ന ഈ വാഹനങ്ങള്‍ . ചിറ്റാര്‍ – വടശേരിക്കര റോഡിലും സീതത്തോട് – ചിറ്റാര്‍ റോഡിലും ടിപ്പര്‍ ലോറി അപകടങ്ങള്‍ പതിവായിട്ടും യാതൊരു നടപടികളും സ്വീകരിക്കുവാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...