നവ കേരള സദസ്സിനായി പൊളിച്ച സ്കൂളിന്റെ മതിൽ പുതുക്കിപണിതു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നവ കേരള സദസ്സിനായി പൊളിച്ച സ്കൂളിന്റെ മതിൽ പുതുക്കിപണിതു. എറണാകുളം പെരുമ്പാവൂരിൽ നവകേരള സദസ്സിനായി പൊളിച്ച സ്കൂളിന്റെ മതിലാണ് പൂർവ സ്ഥിതിയിലാക്കിയത്. പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മതിലാണ് കല്ലു കൊണ്ട് കെട്ടിയത്. കുന്നത്തുനാട് തഹസിൽദാറുടെ നേതൃത്വത്തിലായിരുന്നു നടപടി. നവ കേരള സദസ്സിന് ശേഷം മതിൽ പൂർവ സ്ഥിതിയിലാക്കുമെന്ന് സംഘാടക സമിതി അറിയിച്ചിരുന്നു.

പരാതിക്കാര്‍ക്ക് മൈതാനത്തേക്ക് വരുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന ബസ് മൈതാനത്തേക്ക് കയറുന്നതിനുമായാണ് മതിൽ പൊളിച്ചതെന്നായിരുന്നു സംഘാടക സമിതിയുടെ നേരത്തേയുള്ള വിശദീകരണം. ബസ് മൈതാനത്തേക്ക് ഇറക്കുന്നതിന് റാമ്പ് വീതികൂട്ടിയിരുന്നു. കൊടിമരം നീക്കം ചെയ്തിരുന്നു. ഇത് പുതുക്കിപ്പണിതിട്ടുണ്ട്. കൊടിമരത്തിന്‍റെ മുന്നിലുള്ള മരത്തിന്‍റെ കൊമ്പുകള്‍ മുറിച്ചിരുന്നു. മൈതാനത്തെ പഴയ കോൺഗ്രീറ്റ് സ്റ്റേജ് പൊളിച്ചു നീക്കിയിരുന്നു. ഈ സ്റ്റേജ് ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. ഇത്രയും കാര്യങ്ങൾ നവകേരള സദസിനായി പെരുമ്പാവൂര്‍ ഗവൺമെന്‍റ് ബോയ്സ് സ്കൂളില്‍ മാത്രം ചെയ്തതാണ്. രണ്ട് ദിവസം മുൻപാണ് മണ്ഡലത്തിൽ നവ കേരള സദസ്സ് നടന്നത്. പരിപാടിയുടെ പന്തൽ പൂര്‍ണമായും അഴിച്ചുമാറ്റുന്നതിന് മുൻപ് തന്നെ സംഘാടക സമിതി മതിൽ പുനര്‍ നിര്‍മ്മിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...