കോന്നി ആനത്താവളത്തിലെ ചുവരിൽ നിറഞ്ഞ് കോന്നിയിലെ ആനപെരുമ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ ആന ചരിത്രം ചരിത്രപ്രസിദ്ധമായ കോന്നി ആനത്താവളത്തിലെ ചുവരുകളിൽ കാണാം. 2020 ലാണ് കോന്നി ആനത്താവളത്തിലെ മ്യൂസിയത്തിന്റെ ചുവരുകളിൽ കോന്നിയുടെ ആന ചരിത്രത്തിന്റെ കഥകൾ ചുവർ ചിത്രങ്ങളിലൂടെ ഒരുകൂട്ടം ചിത്രകാരൻമാർ കോറിയിട്ടത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്ര സോപാനം എന്ന കൂട്ടായ്മയാണ് ചിത്രങ്ങൾ വരച്ചത്. മ്യൂസിയത്തിലെ മുൻ ഭാഗത്തെ വാതിലിന്റെ ഇടത് വലത് ഭിത്തികളിലായാണ് ചിത്രങ്ങൾ. ആനയെ വാരിക്കുഴിയിൽ വീഴ്ത്തുന്ന ചിത്രങ്ങൾ ഇടത്തെ ഭിത്തിയിലും മെരുക്കുന്നത് വലത്തേ ഭീതിയിലും വരച്ചിട്ടുണ്ട്.

വാരുക്കുഴിയിൽ വീണ ആനയെ കുഴി ഇടിച്ച് കരയ്ക്ക് കയറ്റി താപ്പാനകളുടെ സഹായത്താൽ കൂട്ടിൽ കയറ്റുന്നത് അടക്കമുള്ള കാര്യങ്ങൾ ചിത്രങ്ങളിലൂടെ കലാകാരൻമാർ വിശദീകരിച്ചിട്ടുണ്ട്. ശശി എടവരാട് എന്ന ചിത്രകാരനാണ് സംഘത്തിന് നേതൃത്വം നൽകിയത്. കോന്നിയുടെ മലയോര മേഖലകളായ തണ്ണിത്തോട്, കൊക്കാത്തോട് മേഖലകളിൽ വാരികുഴികൾ നിർമ്മിച്ച് ആനകളെ വീഴ്ത്തിയിരുന്നു. ഗദ്ധ സംവിധാനത്തിലും ആനകളെ വീഴ്ത്തിയിരുന്നതായി ചരിത്ര രേഖകൾ പറയുന്നുണ്ട്. കോന്നിയുടെ ആനപെരുമയുടെ ചരിത്രം മ്യൂറൽ പെയ്ന്റിങ്ങിലൂടെ ഇവിടെ എത്തുന്ന സന്ദർശകരെ ഓർമ്മപെടുത്തുകയാണ് ഈ ചിത്രങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...