സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314

സംഘാടകസമിതി യോഗം
ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷം നടത്തുന്നതിനുള്ള സംഘാടകസമിതി രൂപീകരണയോഗം സെപ്റ്റംബര്‍ 27 ഉച്ചയ്ക്ക് 2.30ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കളക്ടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് സെക്രട്ടറി ജി. പൊന്നമ്മ അറിയിച്ചു.

ടെന്‍ഡര്‍
കോന്നി ഐ. സി. ഡി. എസ്. പ്രൊജക്റ്റ് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 26. ഫോണ്‍ : 9188959672, 9447161577.

ടെന്‍ഡര്‍
പത്തനംതിട്ട വനിത ശിശുവികസന ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് 12.30 വരെ. ഫോണ്‍ : 0468 2966649.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണില്‍ വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി എംഎസ് ഓഫീസ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0469 2961525, 8281905525.

അസാപ് കേരളയില്‍ നിയമനം
അസാപ് കേരള ഗ്രാജ്വേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ബിരുദാനന്തര ബിരുദമാണ് യോഗ്യത. എംബിഎ ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 30 വയസ്. അഭിമുഖം സെപ്റ്റംബര്‍ 27ന് കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന തൊഴില്‍മേളയോടൊപ്പം നടത്തും. ഫോണ്‍ :9495999688, 9496085912.

നിയമപരമായ രക്ഷാകര്‍തൃത്വം : ഹിയറിംഗ് ഒക്ടോബര്‍ നാലിന്
നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്നതിനുളള ഹിയറിംഗ് ഒക്ടോബര്‍ നാലിന് രാവിലെ 10.30 മുതല്‍ ഒന്നുവരെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

കുടിശിക നിവാരണം
കേരളാ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ഒക്ടോബര്‍ മൂന്നു മുതല്‍ 31 വരെ ക്യാമ്പുകളിലും ബോര്‍ഡിന്റെ ജില്ലാ ഓഫീസിലും നേരിട്ടെത്തി കുടിശിക നിവാരണം നടത്താം. ഫോണ്‍ : 04682-320158.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്‍റെ മുന്നൊരുക്കങ്ങൾ മന്ദഗതിയിൽ : സർക്കാരിനെയും ദേവസ്വം ബോർഡിനെയും...

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള പ്രശസ്ത തീർത്ഥാടന കേന്ദ്രവുമായ...