ഗുണ്ടാനേതാക്കളുടെ കല്യാണം ; വൻ സുരക്ഷയൊരുക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഗുണ്ടാനേതാക്കളായ കാലാ ജഠെഡിയുടെയും അനുരാധ ചൗധരിയുടെയും വിവാഹം ചൊവ്വാഴ്ച ഡൽഹിയിലെ ദ്വാരക സെക്ടർ മൂന്നിൽ പോലീസ് കാവലിൽ നടക്കും. ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതികളായ ഇരുവരും 2020 മുതൽ അടുപ്പത്തിലാണ്. തിഹാർ ജയിലിലുള്ള വരൻ കാലാ ജഠെഡിക്ക് വിവാഹത്തിനായി ഡൽഹി കോടതി പരോൾ അനുവദിച്ചിരുന്നു. പ്രതിക്ക് സുരക്ഷയൊരുക്കണമെന്ന് കോടതി നിർദേശമുള്ളതിനാൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, ക്രൈംബ്രാഞ്ച്, ഹരിയാണയിലെ സി.ഐ.എ. തുടങ്ങി വിവിധ ഏജൻസികളിൽനിന്നുള്ള ഇരുന്നൂറിലേറെ പോലീസുകാർ വിവാഹത്തിന്‌ കാവലൊരുക്കും. രാവിലെ 10 മുതൽ നാലുവരെയാണ് ചടങ്ങ്. 150 പേർക്കാണ് ക്ഷണം. ഹരിയാണ സ്വദേശിയായ സന്ദീപ്‌ എന്ന കാലാ ജഠെഡി, ഗുസ്തിതാരമായ സാഗർ ധൻഖറിന്റെ കൊലപാതകത്തോടെയാണ് കുപ്രസിദ്ധി നേടിയത്.

ഡൽഹി, ഹരിയാണ, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി കൊലപാതകമടക്കം 40-ഓളം കേസുകളിൽ പ്രതിയാണ്. ജയിലിലുള്ള ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സുഹൃത്തുമാണ്.
മാഡം മിൻസ്, റിവോൾവർ റാണി തുടങ്ങിയ പേരിലറിയപ്പെടുന്ന അനുരാധ ചൗധരി രാജസ്ഥാനിലെ സികാർ സ്വദേശിനിയാണ്. ബി.ടെക്. ബിരുദധാരിയായ അനുരാധ പങ്കാളിയുടെ തട്ടിപ്പിനിരയായതോടെയാണ് ഗുണ്ടാസംഘങ്ങൾക്കൊപ്പം ചേരുന്നത്. പണംതട്ടലടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ്. എ.കെ.-47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് റിവോൾവർ റാണിയെന്ന പേരുവീണത്. ദമ്പതിമാരെന്ന വ്യാജേന ഒളിവിൽ കഴിയവേ 2021-ലാണ് ഇരുവരും പിടിയിലായത്. അനുരാധ ചൗധരി ജാമ്യത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...