എൻ.എസ്.എസ് സപ്‌തദിന സഹവാസ ക്യാമ്പ് സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പീരുമേട് : ഗവ: പോളിടെക്നിക് കോളേജ് വണ്ടിപ്പെരിയാർ ഗവ. എൽ. പി. എസ് ഗ്ലെൻ മേരിയിൽ വെച്ച് നടത്തിയ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം പീരുമേട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സ്മിത മോൾ ഉദ്ഘാടനം ചെയ്തു. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ജോൺസൺ ആന്റണി അധ്യക്ഷത വഹിച്ചു. ക്യാമ്പിന് ജയൻ.പി. വിജയൻ പ്രോഗ്രാം കോ ഓർഡിനേറ്റർ, രാധിക സജു
പ്രിൻസിപ്പൽ, ഇർഷാദ് കാദർ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ, പി.അബിനേഷ് , കുമാരി സിയ. റ്റി. വി. എന്നിവർ നേതൃത്വം നൽകി. ബോധവത്കരണ ക്ലാസ്സുകൾ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, എ.പി.മഹീന്ദ്രൻ, എക്സൈസ് ഇൻസ്പെക്ടർ,
ടി.സബിൻ, ഗിന്നസ് സുനിൽ ജോസഫ് എന്നിവർ നയിച്ചു.

ക്യാമ്പിനോട് അനുബന്ധിച്ച് 62- മൈലിൽ മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി സ്നേഹാരാമം, ഗ്ലെൻ മേരി എൽ.പി സ്കൂളിൽ പൂന്തോട്ടം, പച്ചക്കറിത്തോട്ടം നിർമ്മാണം, സ്കൂൾ പരിസരം വൃത്തിയാക്കൽ എന്നിവയും ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ, ദീപം തെളിയിക്കൽ തുടങ്ങിയ പരിപാടികളും നടത്തി. അധ്യാപകരായ എലിസബത് പയസ്, ബെൻസി എന്നിവരുടെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികളായ നിത്യ രാമർ, പി. ശ്രീജിത്ത്‌, ജസ്റ്റിൻ ബിജു, എസ്. ലിബിൻ, പി. സ്നേഹ, ആർ.എബി എന്നിവർ സ്കൂളിന്റെ മതിലുകളിൽ മനോഹരമായ ചിത്രരചന നടത്തി. പീരുമേട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി .എ ജേക്കബ്, പീരുമേട് എ.ഇ.ഒ എം.രമേശ്, പഞ്ചായത്തംഗങ്ങളായ എ.രാമൻ, ഇ. ചന്ദ്രൻ, പി.ടി.എ പ്രസിഡണ്ട് പി. എസ് ഷൈജൻ ഹെഡ് മാസ്റ്റർ എം. കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്

0
ഡൽഹി: പിണറായി വിജയനെതിരായ ഇ ഡി നീക്കത്തിൽ പ്രതികരണവുമായി ബൃന്ദാ കാരാട്ട്....

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് പരാതി....