ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നൌ: ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം 25 കിലോമീറ്റർ അകലെ റോഡരികിൽ ഉപേക്ഷിച്ചു. അപകട മരണമെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് സ്വദേശി നാഗേശ്വർ റൗനിയാണ് കൊല്ലപ്പെട്ടത്. ഭാര്യ നേഹയും കാമുകൻ ജിതേന്ദ്രയും കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. നാഗേശ്വറിനെ വിളിച്ചുവരുത്തി അമിതമായി മദ്യം നൽകി നേഹ അബോധാവസ്ഥയിൽ ആക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ജിതേന്ദ്രയുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം ബൈക്കിലാണ് 25 കിലോമീറ്റർ അകലെ കൊണ്ടുപോയി ഉപേക്ഷിച്ചത്.

ഈ യാത്രയിൽ നേഹയുടെ കുഞ്ഞിനെയും ഒപ്പം കൂട്ടിയിരുന്നു. നേഹയുടെ കുട്ടിയെ ജിതേന്ദ്ര മുന്നിൽ ഇരുത്തി. നേഹ ഭർത്താവിന്‍റെ മൃതദേഹവും പിടിച്ചിരുന്നു. റോഡിലൂടെ വലിച്ചിഴച്ചതിനാൽ നാഗേശ്വറിന്‍റെ കാൽപ്പാദങ്ങളിൽ പരിക്കേറ്റിരുന്നു. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച ശേഷം അപകട മരണമെന്ന് വരുത്തി മുംബൈയിലേക്ക് രക്ഷപ്പെടാനാണ് നേഹയും ജിതേന്ദ്രയും പദ്ധതിയിട്ടത്. ഇരുവരെയും മൊബൈൽ ടവർ ലൊക്കേഷനും നാഗേശ്വറിന്‍റെ പിതാവ് നൽകിയ വിവരങ്ങളും വെച്ച് പാർതാവലിനടുത്ത് വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....