ഓവുചാലിൽ വീണ്‌ പരിക്കേറ്റ ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാഞ്ഞങ്ങാട്: ഓവുചാലിൽ വീണ്‌ പരിക്കുകളോടെ വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ‘ദീപ’ത്തിൽ മീരാ കാംദേവ് (65) ആണ് മരിച്ചത്. ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലാണ് ഇവരുടെ ഭർത്താവ് എച്ച്.എൻ. കാംദേവ് (71) വഴുതിവീണത്. കഴിഞ്ഞ ദിവസം രാവിലെ 8.30-ഓടെ റേഷൻകടയിൽ പോയി മടങ്ങുകയായിരുന്നു ഇദ്ദേഹം. റോഡരികിലെ ഓവുചാലിൽനിന്നുള്ള വെള്ളം കിഴക്കോട്ട് ഒഴുകുന്ന വലിയ ചാലിലേക്കാണ് വീണത്. ഈ ചാലിന്റെ തുടക്കത്തിൽ മാത്രമാണ് സ്ലാബ് ഉള്ളത്. ഒരാൾ താഴ്ചയുള്ള ചാലിൽ വീണ ഇദ്ദേഹത്തെ ഓടിയെത്തിയവർ പുറത്തേക്കെടുത്തു.

കൈമുട്ടിന് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നതിനാൽ കാറിൽ വീട്ടിലേക്കു കൊണ്ടുപോയി. ചെളിപുരണ്ട് അവശനായ ഭർത്താവിനെ കണ്ടതും ഭാര്യ കുഴഞ്ഞുവീഴുകയായിരുന്നു. അതേ കാറിൽ ഉടൻ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം

0
പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം. റാന്നി...

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു

0
കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ...

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...