റാന്നി : പെരുമ്പെട്ടിയിൽ കാട്ടുപന്നിശല്യം രൂക്ഷമാകുന്നതായി പരാതി. ഞായറാഴ്ച രാത്രിയിൽ കൂട്ടത്തോടെ എത്തിയ കാട്ടുപന്നികൾ നൂറ് മൂടിലധികം കപ്പകൾ നശിപ്പിച്ചു. ക്ഷേത്രത്തിന് സമീപം ആര്യാട്ട് എ.കെ.വിജയന്റെ പാട്ടത്തിനെടുത്ത കൃഷിയിടത്തിലാണ് വ്യാപക കൃഷിനാശം സംഭവിച്ചത് . നാലരമാസം പ്രായമുള്ള കപ്പകളാണ് കുത്തി പിഴുതെടുത്ത് പന്നിക്കൂട്ടം നശിപ്പിച്ചതെന്ന് ഉടമസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സമീപ പുരയിടങ്ങളെല്ലാം ഇവയെത്തി കൃഷി നശിപ്പിച്ചിരുന്നു. കൃഷി സംരക്ഷിക്കാൻ ചുറ്റും കെട്ടിയിരുന്ന വലകൾ നശിപ്പിച്ചാണ് പന്നികൾ കൃഷിഭൂമിയിൽ കടക്കുന്നത് . വില്ലോത്ത് കുഞ്ഞുമോൻ, ഇടശ്ശേരിൽ യൂസഫ് റാവുത്തർ പുതിയ കുന്നേൽ വിനോദ് എന്നിവരുടെ കൃഷിഭൂമിയിലും പന്നിക്കൂട്ടം നാശം വരുത്തി.
പെരുമ്പെട്ടിയിൽ കാട്ടുപന്നിശല്യം രൂക്ഷം ; വ്യാപക കൃഷിനാശം
RECENT NEWS
Advertisment