കൂമ്പുഴ പാലത്തിനു സമീപം യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : തൃശ്ശൂർ കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31) മകൻ റാണ (3) എന്നിവരാണ് മരിച്ചത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ്ച രാവിലെ പത്തരയോടെ മകനോടൊപ്പം വീട്ടിൽ നിന്നിറങ്ങി തൊട്ടടുത്തുള്ള അംഗണവാടിയിലേക്കെന്ന് പറഞ്ഞാണ് ഹസ്ന പോയത്. അംഗണവാടിയിലേക്ക് പോകുകയും ശേഷം വില്ലേജ് ഓഫീസിലേക്ക് പോകാനുണ്ടെന്നും പറഞ്ഞിരുന്നതായി മാതാവ് പറഞ്ഞു.

ഓണത്തിന് ശേഷം മകന് പനി ആയതിനാൽ അംഗണവാടിയിൽ പോയിരുന്നില്ലെന്ന് അധ്യാപകർ വ്യക്തമാക്കുന്നു. പതിനൊന്ന് മണിയോടെ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയായിരുന്നു ഹസ്ന പുഴയിലേക്ക് ചാടിയത്. സംസാരിക്കാൻ ബുദ്ധിമുട്ടും കേൾവി ശക്തി കുറവുമുള്ള കുട്ടിയാണ്. എന്താണ് മരണകാരണം എന്നത് സംബന്ധിച്ച് കുന്നംകുളം പോലീസ് അന്വേഷിച്ചു വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...